​സെ​യ്താ​ലി​ക്കു​ട്ടി മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​സ്റ്റ​ർ ഡി.​എം ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി​യ​ശേ​ഷം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

സം​സാ​രി​ക്കു​ന്നു

അഞ്ച് വീടുകളുടെ താക്കോൽ കൈമാറി

മലപ്പുറം: പെരിമ്പലത്തെ അഞ്ച് കുടുംബങ്ങൾക്ക് സെയ്താലിക്കുട്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആസ്റ്റർ ഡി.എം ഫൗണ്ടേഷന്‍റെ സഹായത്തോടെ നിർമിച്ച വീടുകളുടെ താക്കോൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈമാറി. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് മുഖ്യാതിഥിയായി. ട്രസ്റ്റ് ചെയർമാൻ കെ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. ഹംസ റിപ്പോർട്ട് അവതരിപ്പിച്ചു.

വി.പി. അനിൽ, ലത്തീഫ് കാസിം, മജ്നു, സുന്ദര രാജൻ, കെ. എറമു ഹാജി എന്നിവർ സംസാരിച്ചു. ടി.കെ.എ. ഷാഫി സ്വാഗതവും കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.ഒറ്റകത്ത് ചോലക്കൽ യൂസഫ്, കാരാടൻ കദീജ, പൂയിക്കുത്ത് സാദിഖ്, കരമ്പൻ ഫസലുറഹ്മാൻ, പെരുമുണ്ണി മണ്ണിൽ അനീസ് എന്നിവർക്കാണ് വീടുകൾ നിർമിച്ചു നൽകിയത്. ട്രസ്റ്റിൻറെ നേതൃത്വത്തിൽ ഇതുവരെ 41 വീടുകൾ പൂർത്തീകരിക്കാനായി.

Tags:    
News Summary - keys to five houses were handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.