മലപ്പുറം: കൊണ്ടോട്ടി ആര്‍.ടി ഓഫിസിന് കീഴില്‍ കഴിഞ്ഞ ദിവസം നടന്ന വാഹന നമ്പർ ലേലത്തിൽ ക്രമക്കേട് നടന്നതായി ഗതാഗത മന്ത്രിക്ക് പരാതി നൽകി. ലേലത്തില്‍ പങ്കെടുത്ത തറയിട്ടാല്‍ അബ്ദുല്‍ റഊഫാണ് പരാതിക്കാരൻ.
സെർവർ തകരാറിെൻറ പേരില്‍ ലേലം അസമയത്ത് അവസാനിപ്പിച്ചെന്നും തനിക്ക് തുക ഉയര്‍ത്തി വിളിക്കാന്‍ അവസരം നൽകിയില്ലെന്നും റഊഫ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നിയമപരമായി തുക കൂട്ടി വിളിക്കുകയാണെങ്കില്‍ ആറു മിനിറ്റ് കൂടുതല്‍ സമയം അനുവദിക്കും.
എന്നാല്‍, ഇതില്‍ തനിക്ക് ആനുകൂല്യം ലഭിച്ചില്ല. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും നമ്പര്‍ പുനര്‍ലേലം ചെയ്യണമെന്നും റഊഫ് ആവശ്യപ്പെട്ടു. കെ.എല്‍ 84- 0001 എന്ന നമ്പർ 9,01,000 രൂപക്കാണ് കഴിഞ്ഞ ദിവസം ലേലത്തിൽ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.