കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് വിഭാഗം എയർ കസ്റ്റംസ് ഇൻറലിജൻസിെൻറ സഹകരണത്തോടെയാണ് മൊറയൂർ സ്വദേശി കുയ്യുങ്ങൽ പാലോളി അജ്മലിൽ (24) നിന്ന് 1,200 ഗ്രാം സ്വർണം പിടിച്ചത്.
ഹൈഡ്രോളിക് എയർ പമ്പിനുള്ളിലെ കംപ്രസറിനുള്ളിൽ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ബുwധനാഴ്ച പുലർച്ച ഒരുമണിയോടെ കരിപ്പൂരിലെത്തിയ പ്രിവൻറിവ് സംഘമാണ് ബാഗേജിനുള്ളിൽനിന്ന് സ്വർണം കണ്ടെത്തിയത്.
ജിദ്ദയിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. ഡെപ്യൂട്ടി കമീഷണർ ഡോ. എൻ.എസ്. രാജിയുടെ നിർദേശപ്രകാരം, സൂപ്രണ്ട് കെ.കെ. പ്രവീൺ കുമാർ, ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫൈസൽ, സന്തോഷ് ജോൺ, ഹെഡ് ഹവിൽദാർമാരായ എം. സന്തോഷ് കുമാർ, ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.