കൊണ്ടോട്ടി: കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന പി.ടി.എയുടെ മികച്ച അധ്യാപക അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച പള്ളിക്കല്‍ എ.എം.യു.പി സ്കൂള്‍ അധ്യാപകന് പി. അനില്‍കുമാര്‍ പ്രൈമറി വിഭാഗത്തിലാണ് സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയത്.
ജീവകാരുണ്യ പ്രവര്‍ത്തകന്‍കൂടിയായ അനില്‍കുമാര്‍ അവധി ദിവസങ്ങളില്‍ പഠന പിന്നകക്കാവസ്ഥ നേരിടുന്ന കുട്ടികള്‍ക്ക് വീടുകളില്‍ ചെന്ന് പരിഹാരബോധന ക്ലാസുകള്‍ നടത്താറുണ്ട്. 30 വര്‍ഷമായ അധ്യാപക ജോലിചെയ്യുന്ന ഇദ്ദേഹം പള്ളിക്കല്‍ കാവുംപടി ചിറക്കല്‍ സ്വദേശിയാണ്.
അധ്യാപക ദമ്പതികളായ പരേതരായ ഇ.കെ കുട്ടിശങ്കരന് നായര്‍ പി. മാധവിക്കുട്ടി അമ്മ ദമ്പതികളുടെ മകനാണ് 2007ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പി. രാജ്മോഹന്‍ സഹോദരനാണ്. അഞ്ജലിയാണ് ഭാര്യ. വിദ്യാര്‍ഥികളായ അരവിന്ദ്, അരുന്ധതി എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.