കൊണ്ടോട്ടി: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിെൻറ നാഷനൽ സ്റ്റാർട്ടപ് ഫൈനലിസ്റ്റായ കൾട്ടിവേഴ്സിറ്റിയുടെ കീഴിലുള്ള േഫ്ലാട്ടില റിവർ സ്കൂൾ നടപ്പാക്കുന്ന സമ്പൂർണ ജല സാക്ഷരത പദ്ധതിയുടെ ഭാഗമായി അക്വ ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു.
എടവണ്ണപ്പാറ റോഡിലെ മുണ്ടക്കുളം വെട്ടുകാടുള്ള ഫിഫോ സ്പോർട്സ് പാർക്കിലെ സ്വിമ്മിങ് റിസോർട്ടിൽ നടന്ന ടൂർണമെൻറിന് ഷാജി മൂവാറ്റുപുഴ നേതൃത്വം നൽകി.
മുതുവല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് സഗീർ ഉദ്ഘാടനം ചെയ്തു. ഫിഫോ ചെയർമാൻ ഫസലുൽഹഖ് പറമ്പാടൻ ട്രോഫികൾ വിതരണം ചെയ്തു.
കൾട്ടിവേഴ്സിറ്റിയുടെ നോളജ് ആർകിടെക്ട് ഡോ. പി.കെ. നൗഷാദ് പദ്ധതി വിശദീകരിച്ചു. കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുസ്തഫ ഷാദി, പി.കെ. ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.