പുളിക്കല്‍: ലോക സാഹിത്യ മേഖലയില്‍ കോവിഡ് മികച്ച സര്‍ഗാത്മകതക്കു വഴിയൊരുക്കിയതായി പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജില്‍ ആരംഭിച്ച ദ്വിദിന അന്താരാഷ്ട്ര അറബിക് അക്കാദമിക് കോണ്‍ഫറന്‍സ് വിലയിരുത്തി. 'മഹാമാരിയും അറബി സാഹിത്യത്തില്‍ അതിെൻറ പ്രതിഫലനവും' തലക്കെട്ടിലാണ് സാഹിത്യ സമ്മേളനം പുരോഗമിക്കുന്നത്.
അസം യൂനിവേഴ്സിറ്റി അറബിക് പ്രഫസറും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി ഓഫ് എക്സലന്‍സും മമ്പാട് എം.ഇ.എസ് കോളജ്, ഡബ്ല്യു.എം.ഒ കോളജ് മുട്ടില്‍ വയനാട്, അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലമ്പൂര്‍ എന്നിവയിലെ അറബിക് വിഭാഗങ്ങളുമായി സഹകരിച്ചാണ് സമ്മേളനം.
നൂറോളം പേരാണ് 24 സെഷനുകളിലായി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്. സൗദി അറേബ്യയുടെ ഇന്ത്യയിലെ കള്‍ചറല്‍ അറ്റാഷെ ശൈഖ് ബദര്‍ നാസര്‍ അല്‍ അനസി മുഖ്യാതിഥിയായി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു.
ഡോ. എന്‍. മുഹമ്മദലി, പ്രഫ. കെ.പി. അബ്ദുറഷീദ്, പ്രഫ. പി.കെ. ഇബ്രാഹിം, ഡോ. എം.കെ. സാബിഖ്, ഡോ. പി. നജ്മുദ്ദീന്, ഡോ. അലി ജാഫര്‍, പ്രഫ. അബ്ദുല്‍ മുനീര്‍ പൂന്തല, ഡോ. സി.എം. സാബിര്‍ നവാസ്, അബ്ദുല്‍ ഖാദിര്‍ അഹ്മദ് അല്‍ ഹംസി യമന്‍, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുല്ലക്കോയ, ഡോ. ബഷീര്‍ മാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.