കൊണ്ടോട്ടിയിലും മുഖ്യമന്ത്രിക്കെതിരെ കരി​​ങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊണ്ടോട്ടി: നവ കേരള സദസിന് കൊണ്ടോട്ടിയിലെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോണഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മഞ്ചേരിയിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരി​ങ്കൊടി കാണിച്ചതി​െൻറ തുടർച്ചയായി എല്ലായിടത്തും കരിങ്കൊടി പ്രതിഷേധം അരങ്ങേറുകയാണ്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ തിരൂരങ്ങാടി ചന്തപ്പടിയിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. ഷെഫീഖ് നന്നമ്പ്ര, എം.എൻ. മുജാഫർ, മുദസിർ കല്ലുപറമ്പൻ, വിജീഷ് തയ്യിൽ, എം.എൻ. ശിഹദ്, എം.വി. റഷീദ്, ഷാബു കരാടൻ, ആഷിക് കൊളക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.

വള്ളിക്കുന്ന് മണ്ഡലം തല നവകേരള സദസ്സ് നടന്ന കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പരിസരങ്ങളില്‍ നിന്ന് 27 പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച് കൊടിയും പ്ലക്കാര്‍ഡുകളുമായി എത്തിയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് തേഞ്ഞിപ്പലം പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.


Tags:    
News Summary - Black flag protest against Chief Minister in Kondoti too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.