കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിൽപനക്കായി കൊണ്ടുവന്ന എട്ടു കിലോ കഞ്ചാവുമായി പാലക്കാട് തെങ്കര കളത്തിൽ തൊടി കാസീം (60), പാലക്കാട് താവളം പാലൂർ കോളനി രാജൻ (28) എന്നിവരെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റ് പരിസരത്തു നിന്ന് പടികൂടി. കൊണ്ടോട്ടി പോലീസും ജില്ലാ ആൻ്റിനർക്കോട്ടിക്ക് സ്ക്വോഡും ചേർന്നാണ് പി ടികൂടിയത്.
തമിഴ്നാട് കമ്പം തേനി ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ എത്തിക്കുന്ന കഞ്ചാവ് താവളം ഭാഗത്തെ രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് പിന്നീട് ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയാണ് പതിവ്. ഇവരെ ചോദ്യം ചെയ്തപ്പോൾ ജില്ലയിലെ ചെറുകിട കച്ചവടക്കാരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് ബ്രൗൺ ഷുഗറുമായി കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശിയെ പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 40 കിലോ കഞ്ചാവാണ് ജില്ലാ ആൻ്റിനർക്കോട്ടിക്ക് ' സ്ക്വോഡ് കൊണ്ടോട്ടിയിൽ നിന്നു മാത്രം പിടികൂടിയത്.
കൊ ണ്ടോട്ടി ഇൻസ്പക്ടർ കെ.എം ബിജു, എസ്.െഎ വിനോദ് വലിയാറ്റൂർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ. മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് , സുബൈർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.