കൊണ്ടോട്ടി: പുളിക്കലിലെ ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന് ഫോര്‍ ദ ബ്ലൈന്‍ഡിൽ (ജിഫ്ബി) അത്യാധുനിക രീതിയിലുള്ള ബ്രെയിൽ പ്രസ് ഒരുങ്ങി. മണിക്കൂറില്‍ 1000 പേജുകള്‍ പ്രിൻറ് ചെയ്യാന്‍ ശേഷിയുള്ള സ്വീഡന് നിര്‍മിത പ്രൊഡക്ഷന്‍ ലൈന്‍ പ്രിൻററുകള്‍, ബ്രെയിൽ ട്രാന്സ്ലേഷന് സോഫ്റ്റ്വെയര്, കാമറ സ്കാനര്‍, ചിത്രങ്ങളും മാപ്പുകളും തയാറാക്കാനുള്ള ടാക്റ്റെയില് ഡയഗ്രം ക്രിയേറ്റര്‍, പ്രൂഫ് റീഡിങ് എളുപ്പമാക്കാന്‍ സഹായിക്കുന്ന ബ്രെയിലി ഡിസ്പ്ലെ തുടങ്ങിയ നൂതന സംവിധാനങ്ങളാണ് സ്ഥാപിച്ചത്.
അബ്ദുല്ല ആമിര്‍ ബിന്‍ മുനീഫ് അല്‍ നഹ്ദി ബ്രെയിൽ പ്രസ്സിെൻറ ഉദ്ഘാടനം ഒക്ടോബർ 30ന് രാവിലെ 10.30ന് ജിഫ്ബി കാമ്പസില്‍ റിട്ട. ചീഫ് ജസ്റ്റിസ് െകമാൽ പാഷ നിർവഹിക്കും. അക്ഷരങ്ങള്‍ കൈകൊണ്ട് തൊട്ടറിഞ്ഞ് വായിക്കുന്നതിെൻറ അനുഭൂതി മറ്റൊരു സാങ്കേതിക വിദ്യക്കും നൽകാന് കഴിയില്ലെന്നും ആ തിരിച്ചറിവിലാണ് ഖുര്ആെൻറയും ഇസ്ലാമിക ഗ്രന്ഥങ്ങളുടെയും സാഹിത്യ കൃതികളുടേയും ബ്രെയിലി പതിപ്പുകള്‍ അച്ചടിക്കാന്‍ അത്യാധുനിക ബ്രെയിലി പ്രസ് എന്ന ആശയത്തിലേക്ക് ജിഫ്ബി എത്തിയതെന്നും ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആറ് വാള്യങ്ങളടങ്ങിയ ഖുര്‍ആെൻറ ബ്രെയിലി പതിപ്പ്, 30 വാള്യങ്ങളിലായി അറബി, ഇംഗ്ലീഷ്, മലയാളം വിവര്‍ത്തനങ്ങള്‍, ഹദീസ് സമാഹാരവും അവയുടെ ഇംഗ്ലീഷ്, മലയാളം പരിഭാഷകളും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിെൻറ ആത്മകഥയായ ''അഗ്നിച്ചിറകുകള്‍'' എന്നിവയുടെ പ്രകാശനവും നടക്കും. വാർത്തസമ്മേളനത്തിൽ പി.വി. ഹസ്സൻ സിദ്ദീഖ്, വി.പി. മുഹമ്മദ് ബഷീർ, പി.ടി. മുഹമ്മദ് മുസ്തഫ, പി.വി. അഹമ്മദ് സാജു, പി.വി. മുനീബ് റഹ്മാൻ, എം. ഉമ്മർകോയ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.