കൊണ്ടോട്ടി: ചായക്കടയിൽ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇടപെട്ട് നഗരസഭ കൗൺസിലർ. കരിപ്പൂര്‍ വിമാനത്താവള റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലാണ് തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതായി കൊണ്ടോട്ടി കൗണ്‍സിലര്‍ അലി വെട്ടോടന്റെ ശ്രദ്ധയില്‍ പെട്ടത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നഗരസഭക്ക് കീഴിലുള്ള റോഡുകളുടെ സർവേ നടത്തിപ്പിനായാണ് പരിസരത്ത് വാര്‍ഡ് കൗണ്‍സിലര്‍ എത്തിയത്. ഇതിനിടെയിലാണ് നിരവധി തവണ തോട്ടില്‍നിന്ന് വെള്ളമെടുത്ത് ജീവനക്കാരന് ചായക്കടയിലേക്ക് പോകുന്നത് കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. പരിശോധനക്കു ശേഷം ആരോഗ്യ വകുപ്പ് കട അടപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.