കരിപ്പൂരിലെ കാര്‍ഗോ സര്‍വിസ്; കയറ്റുമതി നിരോധനം നീക്കാൻ നടപടിയായില്ല

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ക​യ​റ്റു​മ​തി​യി​ല്‍ ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം നീ​ക്കു​ന്ന​തി​ല്‍ ന​ട​പ​ടി വൈ​കു​ന്നു. നി​പ വ്യാ​പ​ന സ​മ​യ​ത്താ​ണ് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഗ​ള്‍ഫ് രാ​ഷ്ട്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണം നി​ല​നി​ല്‍ക്കു​ന്ന​ത്. നി​യ​ന്ത്ര​ണം ക​യ​റ്റു​മ​തി​ക്കാ​രേ​യും വ്യാ​പാ​രി​ക​ളേ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​നോ​ട് ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. നി​യ​ന്ത്ര​ണം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും രം​ഗ​ത്തു​ണ്ട്. വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ല്‍കി​യി​രു​ന്നു.

Tags:    
News Summary - Cargo Service at Karipur; No action was taken to lift the export ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.