കൊണ്ടോട്ടി: നഗരത്തിലും വിമാനത്താവള റോഡിലും സ്ഥാപിച്ച സി.സി.ടി.വി കാമറകൾ കണ്ണ് തുറപ്പിക്കാൻ ഉടൻ നടപടി ഉണ്ടാകുെമന്ന് നഗരസഭയുടെ ഉറപ്പ് വീണ്ടും. നഗരത്തിലും വിമാനത്താവള റോഡിലും അനിഷ്ട സംഭവങ്ങളുണ്ടാവുമ്പോഴാണ് നഗരസഭ സ്ഥാപിച്ച സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ തേടിയെത്തുന്നത്.
എന്നാൽ, ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ ഉപയോഗ്യശൂന്യമാണെന്ന വാർത്ത വരുമ്പോൾ ഉടനടി പരിഹാരമുണ്ടാകുമെന്ന നഗരസഭയുടെ ഉറപ്പുവരും. പിന്നെയെല്ലാം പഴയത് പോലെയാകും.
തിങ്കളാഴ്ച പുലർച്ച വിമാനത്താവള റോഡിൽ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്വേഷണത്തിെൻറ ഭാഗമായി കാമറയിലെ ദൃശ്യങ്ങൾ തേടി. അേപ്പഴാണ് ഇത് പ്രവർത്തനക്ഷമമെല്ലന്ന വാർത്ത പരക്കുന്നത്. ഇതോടെ നഗരസഭ ഇവ സ്ഥാപിച്ച സ്വകാര്യ കമ്പനി അധികൃതരെ ബന്ധപ്പെടുകയും ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ചൊവ്വാഴ്ച നഗരസഭ ഇവരുമായി സംസാരിച്ചു. രണ്ട് ദിവസത്തിനകം വിമാനത്താവള റോഡിലെ കാമറ പ്രവർത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതർ വാക്ക് നൽകിയിരിക്കുന്നത്.
നഗരത്തിൽ പതിനഞ്ചോളം കാമറകളാണ് നഗരസഭ സ്ഥാപിച്ചത്. ഇതിൽ പകുതിയിലധികവും പണിമുടക്കി. മാസങ്ങൾക്ക് മുമ്പ് നഗരത്തിൽ മോഷണം നടന്ന സമയത്ത് ഇവിടത്തെ കാമറ പ്രവർത്തിക്കാത്തത് വാർത്തയാവുകയും ഉടൻ പരിഹാരം ഉണ്ടാകുമെന്ന് നഗരസഭയുടെ ഉറപ്പും വന്നതായിരുന്നു.
എന്നാൽ, ലോക്ഡൗൺ കാരണം ഇതിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. കാമറകൾ നന്നാക്കുന്നതിന് പുതിയ കരാർ െവക്കേണ്ടതുണ്ട്.
കരാർ ഉടൻ െവച്ച് ഇവ നന്നാക്കുന്നതിനും ഉടനടി നടപടിയുണ്ടാകുമെന്നാണ് നഗരസഭയുടെ ഉറപ്പ്. ഈ ഉറപ്പുകളെല്ലാം പ്രാവർത്തികമാകുമോ എന്നത് കണ്ടറിയാം.
കരിപ്പൂർ വിമാനത്താവള റോഡിലും നഗരത്തിലും സാമൂഹികവിരുദ്ധരുടെ വിളയാട്ടവും പിടിച്ചുപറികളും അക്രമസംഭവങ്ങളും പതിവാകുമ്പോൾ ഇവരെ വലയിൽ വീഴ്ത്താൻ ഉപകാരമാകുന്ന സി.സി.ടി.വികൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി.
ഇരുപതോളം സി.സി.ടി.വികളാണ് വിമാനത്താവള റോഡിലുള്ളത്. എന്നാൽ, ഇതിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല.
വിമാനത്താവള റോഡിൽ സൗന്ദര്യവത്കരണം നടത്താൽ ഏറ്റെടുത്ത കമ്പനിയാണ് സി.സി.ടി.വി സ്ഥാപിച്ചത്.
ഇവർ സ്ഥാപിച്ച പരസ്യബോർഡുകളുടെ സുരക്ഷക്കും വിമാനത്താവള റോഡിലെ സാമൂഹികവിരുദ്ധ പ്രവർത്തനം കെണ്ടത്തുന്നതിനും കൂടിയാണ് നഗരസഭയുടെ മേൽനോട്ടത്തിൽ റോഡിൽ കാമറ സ്ഥാപിച്ചത്.
വിമാനത്താവള റോഡിലെ തെരുവ് വിളക്കുകളിൽ അധികവും പ്രവർത്തനരഹിതമായിട്ട് കാലങ്ങളായി. ഇതുകാരണം നേരം ഇരുട്ടിയാൽ സാമൂഹികവിരുദ്ധ ശല്യമാണ് റോഡിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.