'കൊണ്ടോട്ടി: ട്രിപ്ൾ ലോക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയവരെ കൊണ്ടോട്ടി പൊലീസ് കോവിഡ് പരിശോധനക്കയച്ചപ്പോള്‍ പോസിറ്റിവായത് 13 പേര്. ലോക്ഡൗണില്‍ മാസ്ക്, സത്യവാങ്മൂലം തുടങ്ങിയവയില്ലാതെ പുറത്തിറങ്ങുന്നവരെയാണ് പിടികൂടി പൊലീസ് പരിശോധനക്കയക്കുന്നത്. നിലവില്‍ തുറക്കുന്ന കടകളിലെ കച്ചവടക്കാര്‍ക്കും ജോലിക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയതിെൻറ രേഖ വേണം. എങ്കിൽ മാത്രമേ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പറ്റൂ. ഇതില്ലാതെ കട തുറന്നവരെയും പൊലീസ് പരിശോധനക്ക് അയക്കുന്നുണ്ട്.
വ്യാഴാഴ്ച കൊണ്ടോട്ടി ഡിവൈ.എസ്.പി ഓഫിസ് പരിധിയില്‍ നടന്ന പരിശോധനയില്‍ ഇത്തരത്തില്‍ 164 പേരെ ആൻറിജന്‍ പരിശോധക്കയച്ചവരില് 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി സ്റ്റേഷന് പരിധിയില്‍ 24 പേരെ പരിശോധക്കയച്ചപ്പോള് ഒരാളും വാഴക്കാട് പൊലീസ് 30 പേരെ പരിശോധനക്കയച്ചപ്പോള്‍ അഞ്ചുപേരും പോസിറ്റിവായി. തേഞ്ഞിപ്പലം പൊലീസ് 69 പേരെ പരിശോധനക്കയച്ചതില്‍ ആറ് പേരിലും കരിപ്പൂര്‍ പൊലീസ് 12 പേരെ പരിശോധനക്കയച്ചതില്‍ ഒരാളിലും രോഗം സ്ഥിരീകരിച്ചു. അരീക്കോട് പൊലീസ് 17 പേരെ പരിശോധനക്കയച്ചതില്‍ ആര്‍ക്കും രോഗം കണ്ടെത്തിയില്ല.
കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നിര്‍ദേശ പ്രകാരമാണ് സ്റ്റേഷന് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കുന്നത്. കുഴിമണ്ണ എക്കാപറമ്പിലെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ സ്കൂട്ടര്‍ യാത്രികനെ കണ്ടെത്തി കോവിഡ് പരിശോധന നടത്തിച്ചപ്പോള്‍ യുവാവിന് രോഗം സ്ഥിരീകരിച്ച സംഭവമുണ്ടായി. വ്യാഴാഴ്ചയാണ് സംഭവം. ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.