കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന മൊറയൂര്‍ സ്വദേശി വിഷ്ണുവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ നാലുപേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. കൊണ്ടോട്ടി തുറക്കല്‍ സ്വദേശികളായ ഫായിസ് ഫവാസ് (26), മുഹമ്മദ് ഫായിസ് (25), മുഹമ്മദ് ജസീര്‍ (26), വള്ളുവമ്പ്രം വെള്ളൂര്‍ സ്വദേശി ഷംസാന് (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. കൊണ്ടോട്ടി നയാബസാറിലുള്ള ഭാര്യവീട്ടില്‍നിന്ന് വിഷ്ണുവിനെ പുലര്‍ച്ച തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 18ന് എയര്‍പോര്‍ട്ടിലെ ബാത്ത് റൂമില്‍ യാത്രക്കാരൻ ഒളിപ്പിച്ച സ്വര്‍ണമിശ്രിതം സ്വര്‍ണക്കടത്ത് സംഘത്തിെൻറ നിർദേശപ്രകാരം വിഷ്ണു തെൻറ ബാഗില്‍ െവക്കുകയും പിന്നീട് ബാഗില്‍നിന്ന് ആരോ മോഷ്ടിക്കുകയുമായിരുന്നു.
ഇതേ തുടർന്നാണ് സ്വര്‍ണക്കടത്ത് സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ മലയില്‍ െവച്ച് മർദിക്കുകയും റോഡില്‍ ഇറക്കിവിടുകയും ചെയ്തത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിഷ്ണുവിെൻറ പക്കലില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ ഇന്‍സ്പക്ടര്‍ പി. ഷിബുവിെൻറ നേതൃത്വത്തില്‍ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ് എന്നിവരെക്കൂടാതെ കരിപ്പൂര്‍ സ്റ്റേഷനിലെ എസ്.ഐമാരായ നാസര്‍ പട്ടര്‍ക്കടവന്‍, ഹനീഫ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.