കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺേവ സുരക്ഷ മേഖല ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി കരിപ്പൂരിലെ ഇനി ലഭിക്കാനുള്ളത് 20 കൈവശാവകാശക്കാരുടെ രേഖകൾകൂടി. ഇതിലധികവും കുടിയൊഴിയാനുള്ളവരായതുകൊണ്ട് സമയം അനുവദിച്ചിരിക്കുകയാണ്. 56 കൈവശക്കാരുടെ ഭൂമി ഏറ്റെടുത്തു നഷ്ടപരിഹാരം നൽകിവരുകയാണ്.
ഭൂമിക്കും മറ്റു വസ്തുവകകൾക്കും വകയിരുത്തിയ നഷ്ടപരിഹാരത്തുക ബോധ്യപ്പെട്ട് ഭൂവുടമകൾ സമ്മതപത്രം നൽകുന്നതോടെയാണ് ഏറ്റെടുക്കൽ പൂർത്തിയാകുന്നത്. താമസക്കാരിൽനിന്ന് വീടൊഴിഞ്ഞ ശേഷമാണ് സമ്മതപത്രം സ്വീകരിക്കുകയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. 76 ഉടമകളിൽ നിന്നായി 12.506 ഏക്കർ ഭൂമിയാണ് റൺവേ വികസനത്തിനായി ഏറ്റെടുക്കുന്നത്. പള്ളിക്കൽ വില്ലേജിൽനിന്ന് 5.566 ഏക്കറും നെടിയിരുപ്പിൽനിന്ന് 6.94 ഏക്കറും സ്ഥലം വിട്ടുനൽകിയതിൽ 25 പേർക്കുള്ള നഷ്ടപരിഹാരത്തുകയുടെ ബില്ല് ട്രഷറിയിൽ നൽകിയതായി റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.