കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് വിമാനത്താവള അതോറിറ്റി സ്ഥലം ഏറ്റെടുത്ത ശേഷം കൊണ്ടോട്ടി, നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളില്‍ നിലനില്‍ക്കുന്ന ഭൂമി ക്രയവിക്രയ മരവിപ്പ് പരിഹരിക്കണമെന്ന് വിമാനത്താവള സമര സമിതി.
ഇക്കാര്യമുന്നയിച്ച് സമിതി ഭാരവാഹികള്‍ എം.പിമാരായ അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവന്, ടി.വി. ഇബ്രാഹീം എം.എല്‍.എ, വിമാനത്താവള ഡയറക്ടർ എസ്. സുരേഷ് എന്നിവര്‍ക്ക് നിവേദനം നല്കി.
മേഖലയില്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് വിമാനത്താവള അതോറിറ്റി മരവിപ്പിച്ചിരിക്കുന്നത്. നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഭൂരേഖ പണയപ്പെടുത്തി വായ്പയെടുക്കാന്‍ പോലുമാകാത്ത ഗതികേടിലാണ് സ്ഥലവാസികള്‍.
വിമാനത്താവള അതോറിറ്റിയുടെ മനുഷ്യത്വ വിരുദ്ധമായ നടപടി പിന്‍വലിക്കണമെന്ന് നിവേദക സംഘം ആവശ്യപ്പെട്ടു. സമരസമിതി ചെയര്മാന് ചുക്കാന്‍ ബിച്ചു, നഗരസഭ കൗണ്‍സിലര്‍ കെ.പി. ഫിറോസ്, സമിതി വൈസ് ചെയര്മാന് നൗഷാദ് ചുള്ളിയന്‍, ജോയന്റ് കണ്‍വീനര്‍ ആസിഫ് ആലുങ്ങല്‍ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.