കൊണ്ടോട്ടി: സാധാരണക്കാരുടെ വിയർപ്പിെൻറ ഗന്ധമുള്ള പണംകൊണ്ട് സ്ഥാപിക്കപ്പെട്ട കരിപ്പൂർ വിമാനത്താവളം കോർപറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യാൻ വിട്ടുകൊടുക്കരുതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ വിമാനത്താവള പരിസരത്ത് ജില്ല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാഭകരമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളം വിൽപന നടത്തുന്നതിലൂടെ കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ലക്ഷക്കണക്കായ പ്രവാസികളുടെ സമ്പാദ്യത്തിെൻറ പങ്കാണ് കരിപ്പൂർ വിമാനത്താവളം യാഥാർഥ്യമാക്കിയതിനു പിന്നിലുള്ളത്. രാജ്യത്തുള്ള പല വിമാനത്താവളങ്ങളും വരവും ചെലവും തമ്മിൽ പൊരുത്തപ്പെടാതെ ഭീമമായ നഷ്ടം വരുത്തിവെക്കുമ്പോഴും കോടിക്കണക്കിന് രൂപയുടെ ആദായം ഉണ്ടാക്കി െക്കാടുത്തുകൊണ്ടിരിക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. സാധാരണഗതിയിൽ സാമ്പത്തിക ശേഷിയുള്ള ഉന്നതരാണ് വിമാനത്താവളങ്ങളുടെ ഗുണഭോക്താക്കളെങ്കിൽ കരിപ്പൂർ സാധാരണ ജനങ്ങളുടെ ഏറ്റവും വലിയ ആശ്രയവും അവർ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളായതുമായ വിമാനത്താവളമാണ്. ലഭ്യമാവുന്ന വരുമാനത്തിലെ ആദായംകൊണ്ടു മാത്രം വികസിപ്പിക്കാവുന്ന ഈ വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ട ഒരു ആവശ്യവും ഇപ്പോഴത്തെ സാഹചര്യത്തിലില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എൽ.എമാരായ യു.എ. ലത്തീഫ്, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം, പി. ഉബൈദുല്ല, പി.കെ. ബഷീർ, നജീബ് കാന്തപുരം, കുറുക്കോളി മൊയ്തീൻ, ലീഗ് ഭാരവാഹികളായ അബ്ദുറഹ്മാൻ രണ്ടത്താണി, അരിമ്പ്ര മുഹമ്മദ്, അഷ്റഫ് കോക്കൂർ, സി. മുഹമ്മദലി, എം. അബ്ദുല്ലക്കുട്ടി, ഉമ്മർ അറക്കൽ, ഇസ്മായിൽ മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാൻ, നൗഷാദ് മണിശ്ശേരി, എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സറീന ഹസീബ്, എ.പി. ഉണ്ണികൃഷ്ണൻ, എ.കെ. മുസ്തഫ, കാരാട്ട് അബ്ദുറഹിമാൻ, ടി. അബ്ദുൽ കരീം, അബ്ദുൽ കലാം, നാസർ എടരിക്കോട്, പി.സി. അബ്ദുറഹ്മാൻ, കെ. ഇസ്മായിൽ, സി.ടി. ഫത്തിമ സുഹ്റ, സി. അബ്ദുൽ കരീം, അഷ്റഫ് മടാൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.