കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പ്; ഒടുവിൽ എക്കാപ്പറമ്പ് അംഗന്‍വാടിയിൽ കുടിവെള്ളമെത്തി

കൊണ്ടോട്ടി: കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ എക്കാപ്പറമ്പ് അംഗന്‍വാടിയില്‍ കുടിവെള്ളമെത്തി.

ഓരോ വര്‍ഷവും 30ലധികം കുരുന്നുകള്‍ എത്തുന്ന പഞ്ചായത്തിലെ 40-ാം നമ്പര്‍ അംഗന്‍വാടിയില്‍ ശുദ്ധജലമെത്താത്തത് നിരന്തരമായി ഉയരുന്ന ജനകീയ പ്രശ്‌നമായിരുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടുകാരും പി.ടി.എ കമ്മിറ്റിയും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശിശു ക്ഷേമ സമിതിയും ജല അതോറിറ്റിയും കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. വിഷയത്തില്‍ ജനകീയ സമരത്തിന് അരങ്ങൊരുങ്ങാനിരിക്കെയാണ് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമായിരിക്കുന്നത്.

ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ചാലിയാര്‍ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് അംഗന്‍വാടിയിലേക്ക് ശുദ്ധജലമെത്തിക്കുന്നത്. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആസിയ ഹംസ ഉദ്ഘാടനം ചെയ്തു. എന്‍. അസ്മാബി, കെ.സി. ആയിഷാബി, ഹാജറ ഷബീര്‍, പി.എന്‍. ഹസ്‌ന എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Drinking water reached the Anganwadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.