കൊണ്ടോട്ടി: മൊറയൂര്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസ് മൊറയൂര്‍ മണ്ഡലം പ്രസിഡൻറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത്. പ്രസിഡൻറിനെ നീക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി, കെ.പി.സി.സി നേതൃത്വത്തിന് നിവേദനം നല്കി. വാര്‍ഡുകളില്‍ യോഗം നടത്താതെയും മണ്ഡലം കമ്മിറ്റി ചേരാതെയുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആക്ഷേപം.
അതിനിടെ, വെള്ളിയാഴ്ച രാത്രി നടന്ന മണ്ഡലം കമ്മിറ്റി യോഗം ബഹളത്തില്‍ കലാശിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദയാത്ര 30ന് തീരുമാനിച്ചിരിക്കുകയാണ്. ഇതിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്. ഇതിനിടെ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് ബഹളം തുടങ്ങിയത്. ഒരുവിഭാഗത്തിെൻറ ആവശ്യം നിരാകരിച്ചതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ബഹളംവെക്കുകയായിരുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെയാണ് യോഗം നടന്നതെന്നും യോഗത്തിനിടയില്‍ ബഹളമൊന്നുമുണ്ടായിട്ടില്ലെന്നും മണ്ഡലം പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.