മഞ്ചേരി: പ്രസവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി കഴിഞ്ഞ ഒമ്പത് മാസമായി ദുരിതത്തില്‍. മഞ്ചേരി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കിയ കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശിനി പ്രമീളയാണ് (28) നരകയാതന അനുഭവിക്കുന്നത്.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സ പിഴവാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മഞ്ചേരി മെഡിക്കൽ േകാളജിൽതന്നെ എട്ടുവർഷമായി കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്തുവരുകയായിരുന്നു പ്രമീള. 2019 ഡിസംബർ 26ന് മഞ്ചേരി മെഡിക്കൽ കോളജിൽ ഒ.പിയിൽ ചികിത്സ തേടിയ യുവതി പിറ്റേദിവസം ആൺകുഞ്ഞിന് ജന്മം നൽകി.
ഒരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. എന്നാൽ, രാത്രി 12ന് വയറ്റിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്നും അനസ്തേഷ്യ നൽകുന്നതിന് ഒപ്പിട്ടുനൽകണമെന്നും ഡോക്ടർമാർ പറഞ്ഞതായി കുടുംബം പറഞ്ഞു. ഇതോടെ ഒപ്പിട്ടുനൽകി.
എന്നാൽ, അനസ്തേഷ്യയിലെ പിഴവുമൂലം മകൾ ഗുരുതരാവസ്ഥയിലായതായി പിതാവ് പി. കൊറ്റൻ പറഞ്ഞു. 28ന് വൈകീട്ട് ഡോക്ടർമാർ തന്നെ ഇവരെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും എന്നാൽ, സ്വകാര്യ ആശുപത്രിയിൽ മാത്രമാണ് ഇതിനുള്ള ചികിത്സയുള്ളതെന്നും ഡോക്ടർമാർ മറുപടി നൽകി.
ഒരുമാസം ചികിത്സ നൽകിയെങ്കിലും പുരോഗതി ഉണ്ടായില്ല. ഇതിനിടെ ഇവരുടെ കൈകാലുകൾ പിറകിലേക്ക് ചുരുണ്ടുവളയുകയും കണ്ണിെൻറ ചലനശക്തി നഷ്ടപ്പെടുകയും ചെയ്തു. 12 ലക്ഷത്തോളം രൂപയാണ് ആശുപത്രിയിൽ ചെലവായത്. ചികിത്സ ചെലവ് താങ്ങാനാവാതെ വന്നതോടെ കുടുംബം ആശുപത്രിയിൽനിന്ന് സ്വയം വിടുതൽ വാങ്ങുകയായിരുന്നു.
പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ഒരുമാസത്തോളം ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കഴിഞ്ഞ ഒമ്പതുമാസമായി ചലനമറ്റ് കിടക്കുകയാണ് യുവതി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കുടുംബം പറഞ്ഞു. നിലവിൽ കൊല്ലത്തുള്ള ആയുർവേദ ഡോക്ടറുടെ ചികിത്സയാണ് തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.