കൊണ്ടോട്ടി: ഭക്ഷ്യസുരക്ഷ ഓഫിസര്‍ ചമഞ്ഞ് ബേക്കറിയില്‍നിന്ന് പണം തട്ടാൻ ശ്രമിച്ച കളമശ്ശേരി സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കളമശ്ശേരി എല്ലൂര്‍ റോഡില്‍ ശ്രീദര്‍ശന്‍ ഹൗസില്‍ പ്രസാദാണ് (69) അറസ്റ്റിലായത്.
കിഴിശ്ശേരിയിലെ ബേക്കറിയില്‍നിന്ന് ഭക്ഷ്യസുരക്ഷ ഓഫിസർ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിക്കവെ കടക്കാരന് സംശയം തോന്നിയതോടെ തടഞ്ഞുെവച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. രണ്ടുതവണയായി 2,500ത്തോളം രൂപ ഇയാള്‍ കടക്കാരനില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതി സമാനതട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ചെറിയ തുകയാണ് ഇയാള്‍ കടക്കാരില്‍നിന്ന് ആവശ്യപ്പെടാറുള്ളത്. അതിനാല്‍ ആരും പരാതിപ്പെടാറില്ല. ഇതുമുതലെടുത്ത് വ്യാപക തോതില്‍ തട്ടിപ്പ് നടത്തുകയായിരുന്നു. കൊണ്ടോട്ടി ഇൻസ്പെക്ടർ കെ.എം. ബിജുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.