കൊണ്ടോട്ടി: രൂക്ഷമായ കാട്ടുപന്നിശല്യത്തില്‍ വലഞ്ഞ് ഒളവട്ടൂരിലെ നെല്‍കര്‍ഷകര്‍. കൂട്ടത്തോടെ വയലുകളിലെത്തുന്ന പന്നികള്‍ വ്യാപകമായി വിള നശിപ്പിക്കുകയാണ്. പുതിയേടത്ത്പറമ്പ് പാടശേഖരത്തില്‍ കൊയ്ത്തിന് പാകമായ നെല്ല് കഴിഞ്ഞ ദിവസം പന്നികള്‍ നശിപ്പിച്ചു. അവുഞ്ഞിപ്പുറവന് മുഹമ്മദ് പാട്ടത്തിനെടുത്ത് നടത്തുന്ന കൃഷിയിടത്തിലാണ് സംഭവം.
രാത്രി രണ്ട് മുതല്‍ മുഹമ്മദും സമീപത്തെ കര്‍ഷകരും വിളകള്‍ക്ക് കാവല്‍ നില്‍ക്കാറുണ്ടെങ്കിലും അതിന് മുമ്പെത്തിയ പന്നിക്കൂട്ടം നെല്ല് നശിപ്പിക്കുകയായിരുന്നു. 15 ദിവസം കഴിഞ്ഞാല്‍ കൊയ്യാന്‍ പാകമായ നെല്ലാണ് നശിച്ചതെന്നും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നും മുഹമ്മദ് പറഞ്ഞു. മേഖലയിലെ തെങ്ങ്, വാഴ, ചേന, കാച്ചില്, കപ്പ തുടങ്ങിയ കൃഷികളെല്ലാം പന്നികളും കുരങ്ങുകളും നശിപ്പിക്കുന്നത് പതിവാണ്.പ്രശ്നം പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.