പെരിയമ്പലം അങ്ങാടിയിൽ വെള്ളം കയറിയപ്പോൾ

ദേശീയപാതയിൽ വെള്ളം കയറി; കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ഗതാഗതം മുടങ്ങി

കൊണ്ടാട്ടി (മലപ്പുറം): കനത്ത മഴയിൽ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ദേശീയ പാതയിൽ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കൽ, പെരിയമ്പലം, ഐക്കരപ്പടി, തുറക്കൽ തുടങ്ങിയ ഭാഗത്തെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്.

രാവിലെ മുതൽ നിരവധി വാഹനങ്ങൾ ഈ ഭാഗങ്ങളിൽ കുടുങ്ങിക്കിടന്നു.  രാമനാട്ടുകര ഭാഗത്തുനിന്ന്​ വരുന്ന വലിയ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ കാക്കഞ്ചേരി, ചേളാരി ഭാഗങ്ങളിലൂടെയാണ് പോകുന്നത്.

തോടുകൾ പലതും നിറഞ്ഞൊഴുകുന്നുണ്ട്. നിരവധി വീടുകളിൽ വെള്ളം കയറി. ചെറുകാവ് പഞ്ചായത്തിൽ നിരവധി ഭാഗങ്ങളിൽ വീടുകൾക്കും നാശനഷ്ടമുണ്ട്.

ശക്​തമായി മഴ തുടരുന്നതിനാൽ ഈ ഭാഗങ്ങളിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പുളിക്കൽ ബി.എം ആശുപത്രിയിലും വെള്ളം കയറി.

പുളിക്കൽ ബി.എം ഹോസ് പിറ്റലിൽ വെള്ളം കയറിയപ്പോൾ


പുളിക്കൽ അങ്ങാടി വെള്ളത്തിലായപ്പോൾ


Tags:    
News Summary - Heavy rains: Traffic between Kondotty and Ramanattukara was disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.