കൊണ്ടോട്ടി: ചായ മുതൽ ബിരിയാണി വരെ അകക്കണ്ണിെൻറ വെളിച്ചത്തിൽ ഇവർ വിളമ്പും. പുളിക്കൽ ജിഫ്ബിയിൽ അസ്സബാഹ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ഹോം മാനേജ്‌മെൻറ് കോഴ്സിലാണ് കാഴ്ച പരിമിതരെ രുചിയുടെ ലോകത്തേക്ക് ആനയിക്കുന്നത്. സന്നദ്ധ പ്രവർത്തകരായ സ്ത്രീകളാണ് പരിശീലകർ. 15 ദിവസമാണ് പരിശീലനം. ചായ ഉണ്ടാക്കാൻ പോലും അറിയാത്ത ഒട്ടേറെ കാഴ്ചപരിമിതരാണ് ഇതിനകം വിവിധയിനം ഭക്ഷണങ്ങൾ പാകം ചെയ്യാൻ പരിശീലിച്ചത്.
എട്ടാം ദിവസമായ ഞായറാഴ്ച ജില്ല പഞ്ചായത്ത് മെംബർമാരും ഇവർക്കുള്ള പരിശീലകരായി പങ്കെടുത്തു. ചടങ്ങ് എഴുത്തുകാരി സി.എച്ച്. മാരിയത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർമാരായ എം.പി. ശരീഫ, സലീന, വി.പി. ജസീറ കരുവാരകുണ്ട്, വടകര തണൽ സ്കൂൾ അധ്യാപിക സഫിയ, ടി.പി. ഷഹർബാനു, പി. ഹിന്ദ്, സജ്ന തിരുവമ്പാടി, ഷറഫുന്നീസ, രജിത കണ്ണൂർ എന്നിവർ സംസാരിച്ചു.
പരിശീലനം ലഭിച്ചവർ അനുഭവങ്ങൾ പങ്കുെവച്ചു. വിവിധ ദിവസങ്ങളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ജില്ല പഞ്ചായത്ത് മെംബർ സമീറ പുളിക്കൽ, കോട്ടക്കൽ നഗരസഭ ചെയർപേഴ്സൻ ഡോ. അനീഷ, ആയിശ ചെറുമുക്ക് തുടങ്ങിയവർ ചടങ്ങിലെത്തി. പരിശീലനം ഒക്ടോബർ 31ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.