കൊണ്ടോട്ടി: കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററായ കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ അസൗകര്യത്തില്‍ രോഷം പ്രകടിപ്പിച്ച് ചികിത്സയിലുള്ളവര്‍.
കുടിവെള്ളമടക്കമുള്ളവയുടെ ലഭ്യതക്കുറവും മഴ ചോര്‍ന്നൊലിക്കുന്നതുമാണ് ചികിത്സയിലുള്ളവരെ പ്രയാസത്തിലാക്കിയത്. വ്യാഴാഴ്ച ഹജ്ജ് ഹൗസിലെത്തിയ ടി.വി. ഇബ്രാഹിം എം.എല്‍.എയോടും ഇവര്‍ രോഷം പ്രകടിപ്പിച്ചു.
ചികിത്സയിലുള്ളവരില്‍ ചിലര്‍ എം.എല്‍.എയോട് കയര്‍ത്ത് സംസാരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുമുണ്ട്.
മുകള്‍ നിലയിലെ ഷീറ്റുകളിൽ നിന്നുള്ള ശബ്ദംമൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും നിരവധിതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും പരിഹാരമില്ലെന്നും ചികിത്സയിലുള്ളവര്‍ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.