കൊണ്ടോട്ടി: ജലക്ഷാമം രൂക്ഷമാകുന്ന കൊണ്ടോട്ടി നഗരപ്രദേശത്ത് ശുദ്ധജലമെത്തിക്കാന്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളിലെ ക്രമക്കേട് പരിശോധിക്കാൻ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതിക്കാരുടെ വാദം കേട്ടു.
പദ്ധതിയില്‍ നടക്കുന്ന നിയമവിരുദ്ധ നടപടികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കിഫ്ബി-അമൃത് വാട്ടര്‍ പ്രോജക്ട് പ്രൊട്ടക്ഷന്‍ ഫോറത്തിനായി ഫ്രണ്ട്സ് ഓഫ് നേച്ചര്‍ സെക്രട്ടറി എം.എസ്. റഫീഖ് ബാബു സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 26ന് ഹൈകോടതി നല്കിയ നിർദേശത്തെത്തുടര്‍ന്നായിരുന്നു വാദം കേള്‍ക്കല്‍.
ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വാദംകേള്‍ക്കലില്‍ ക്രമക്കേട് പരിഹരിക്കാന്‍ ജല വിഭവവകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പൊതുജനവാദം കേള്‍ക്കുക, പദ്ധതിയുടെ ഡി.പി.ആര് പുറത്തുവിടുക, രണ്ട് മാസത്തിനകം പൈപ്പിട്ട സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുക, മഴക്കാലത്തിനുമുമ്പ് വെട്ടിപ്പൊളിച്ച റോഡുകള്‍ പൂർവസ്ഥിതിയിലാക്കുക, ക്രമക്കേടിന് ഉത്തരവാദികളെ ശിക്ഷിക്കുക, ഇതില്‍ എടുക്കുന്ന നടപടികള്‍ രണ്ടാഴ്ചക്കകം പരാതിക്കാരനെ രേഖാമൂലം അറിയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരാതിക്കാരനും കിഫ്ബി-അമൃത് വാട്ടര്‍ പ്രൊജക്റ്റ് പ്രൊട്ടക്ഷന്‍ ഫോറം പ്രതിനിധികളും ഹിയറിങ്ങില്‍ ഉന്നയിച്ചു. ക്രമക്കേടുകളും അഴിമതിയും തെളിയിക്കുന്ന രേഖകളും ഹാജരാക്കി.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജല അതോറിറ്റി എം.ഡി, പ്രൊജക്ട് ആന്‍ഡ് ഓപറേഷന്‍സ് ചീഫ് എന്‍ജിനീയര്‍, പദ്ധതി നടപ്പാക്കൽ ചുമതലയുള്ള തിരുവനന്തപുരം യൂനിറ്റിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, ഡെപ്യൂട്ടി ലോ ഓഫിസര്‍, കോഴിക്കോട് നോര്‍ത്ത് മേഖല ചീഫ് എന്‍ജിനീയര്‍, കോഴിക്കോട് പ്രൊജക്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പ്രൊജക്ട് എന്‍ജിനീയര്‍ കോഴിക്കോട്, മലപ്പുറം സൂപ്രണ്ടിങ് എന്‍ജിനീയര്‍, മലപ്പുറം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും പ്രൊട്ടക്ഷന്‍ ഫോറത്തെ പ്രതിനിധീകരിച്ച് പരാതിക്കാരനായ റഫീഖ് ബാബു, മെഹര്‍ മന്‍സൂര്‍, ഹാഫിസ് റഹ്മാന്, മുനീര്‍ അഹ്മദ് തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.