റ​ൺ​വേ നീ​ളം കു​റ​ച്ച്​ ​റെ​സ വ​ർ​ധി​പ്പി​ക്ക​ൽ പ്ര​തി​ഷേ​ധം ശ​ക്തം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ നീ​ളം കു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നാ​യി റ​ൺ​വേ എ​ൻ​ഡ്​ സേ​ഫ്​​റ്റി ഏ​രി​യ (റെ​സ) യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ആ​രം​ഭി​ച്ച​ത്.

റ​ൺ​വേ നീ​ളം കു​റ​യു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ളോ​ളം ക​രി​പ്പൂ​രി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തി​യ വ​ലി​യ വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ​ തി​രി​ച്ച​ടി​യാ​കും. 2,860 മീ​റ്റ​റു​ള്ള റ​ൺ​വേ 2,560 മീ​റ്റ​റാ​യി കു​റ​ച്ച്​ റെ​സ ര​ണ്ട്​ ഭാ​ഗ​ത്തും 240 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ന​ട​പ​ടി. റെ​സ​യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ മ​റ്റ്​ വ​ഴി​ക​ളു​ണ്ടാ​യി​രി​ക്കെ റ​ൺ​വേ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.

റ​ൺ​വേ​യെ ബാ​ധി​ക്കാ​തെ റെ​സ​യു​ടെ നീ​ളം കൂ​ട്ട​ണം –സ​മ​ദാ​നി

ക​രി​പ്പൂ​രി​ൽ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ റ​ൺ​വേ​യു​ടെ നീ​ളം കു​റ​ക്കാ​ൻ ന​ട​ക്കു​ന്ന നീ​ക്കം ജ​ന​ങ്ങ​ൾ ഏ​റെ​ക്കാ​ല​മാ​യി കാ​ത്തി​രി​ക്കു​ന്ന വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങാ​നും പ​റ​ന്നു​യ​രാ​നും ത​ട​സ്സം സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഏ​റെ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വ​ലി​യ വി​മാ​ന സ​ർ​വി​സ് ഇ​നി​യും നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്ക​മാ​യി മാ​ത്ര​മേ ഇ​തി​നെ കാ​ണാ​നാ​വൂ. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ റെ​സ​യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​​ണ്ടെ​ങ്കി​ൽ റ​ൺ​വേ ദൈ​ർ​ഘ്യം കു​റ​ച്ചു​കൊ​ണ്ട​ല്ല അ​ത് ചെ​യ്യേ​ണ്ട​ത്. റ​ൺ​വേ​യെ ബാ​ധി​ക്കാ​തെ റി​സ​യു​ടെ നീ​ളം കൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഒ​രു​വ​ർ​ഷം മു​മ്പ് ന​ട​ന്ന വി​മാ​ന അ​പ​ക​ട​ത്തി​ന് ക​രി​പ്പൂ​രി​ലെ ഭൗ​തീ​ക സൗ​ക​ര്യ​ങ്ങ​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. അ​പ്പോ​ഴാ​ണ് ഉ​ള്ള റ​ൺ​വേ​യു​ടെ ത​ന്നെ നീ​ളം കു​റ​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പു​തി​യ നീ​ക്കം. ഇ​തി​നൊ​ന്നും ഒ​രു നീ​തീ​ക​ര​ണ​വു​മി​ല്ല. വി​ഷ​യ​ത്തി​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് അ​നി​വാ​ര്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് ഇ-​മെ​യി​ൽ സ​ന്ദേ​ശ​മ​യ​ച്ച​താ​യും വി​മാ​ന​ത്താ​വ​ള ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഡോ. ​എം.​പി. അ​ബ്​​ദു​സ്സ​മ​ദാ​നി എം.​പി പ​റ​ഞ്ഞു.

നീ​ക്കം വ​ലി​യ വി​മാ​നം ഇ​റ​ങ്ങാ​തി​രി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​

ഭാ​ഗം –ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ

ക​രി​പ്പൂ​രി​നെ ത​ക​ർ​ക്കു​ക അ​ല്ലെ​ങ്കി​ൽ വ​ലി​യ വി​മാ​നം ഇ​റ​ങ്ങു​ന്ന​ത്​ ഇ​ല്ലാ​താ​ക്കു​ക എ​ന്ന​തി​ന്​ അ​വ​സ​രം കാ​ത്തു​നി​ൽ​ക്കു​ന്ന​ത്​ പോ​ലെ​യാ​ണ്​ കേ​ന്ദ്ര​ത്തി‍െൻറ ന​ട​പ​ടി​ക​ൾ. അ​ന്താ​രാ​ഷ്ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (​ഐ.​സി.​എ.​ഒ) മാ​ന​ദ​ണ്ഡ​പ്ര​കാ​രം 90 മീ​റ്റ​റാ​ണ്​ റെ​സ​യു​ടെ നീ​ളം. ഇ​തി​ന്​ പ​ക​രം 90 മീ​റ്റ​റി​ൽ ഇ -​മാ​സ്​ (എ​ൻ​ജി​നീ​യ​റി​ങ്​ മെ​റ്റീ​രി​യ​ൽ അ​റ​സ്​​റ്റി​ങ്​ സം​വി​ധാ​നം) ഏ​ർ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

റ​ൺ​വേ, റെ​സ എ​ന്നി​വ​യു​ടെ നീ​ള​ക്കു​റ​വാ​ണ്​ വി​മാ​നാ​പ​ക​ട കാ​ര​ണ​മെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. ര​ണ്ടും മൂ​ന്നും ത​വ​ണ​യും വി​ദ​ഗ്​​ധ സം​ഘം ഇ​വി​ടെ എ​ത്തി​യി​ട്ടും വീ​ണ്ടും ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത്​ ത​ട​യാ​നു​ള്ള മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ വേ​ണ്ടി​യാ​ണ്​ ഗ​വേ​ഷ​ണ​ങ്ങ​ളെ​ന്നും ടി.​വി. ഇ​ബ്രാ​ഹീം എം.​എ​ൽ.​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​രി​പ്പൂ​രി​നെ ത​ക​ർ​ക്കാ​നു​ള്ള അ​വ​സാ​ന​ത്തെ അ​ജ​ണ്ട

–എം.​കെ. രാ​ഘ​വ​ൻ

വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​നാ​യി സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ റെ​സ​യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ റ​ൺ​വേ നീ​ളം കു​റ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ക​രി​പ്പൂ​രി​നെ എ​ന്നെ​ന്നേ​ക്കു​മാ​യി ത​ക​ർ​ക്കാ​നു​ള്ള അ​വ​സാ​ന​ത്തെ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ്. വി​മാ​നാ​പ​ക​ട ശേ​ഷം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ലൊ​ന്നും വി​മാ​ന​ത്താ​വ​ള​ത്തി​ന് സു​ര​ക്ഷ വീ​ഴ് ച​യി​ല്ല എ​ന്ന​ത് വ്യ​ക്ത​മാ​യ​താ​ണ്. അ​നാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക കു​രു​ക്കു​ക​ൾ ഉ​ണ്ടാ​ക്കി സ​ർ​വി​സ് ത​ട​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന എ​യ​ർ​ലൈ​നു​ക​ൾ​ക്ക് ഇ​ല്ലാ​ത്ത ആ​ശ​ങ്ക അ​നാ​വ​ശ്യ​മാ​യി സൃ​ഷ്‌​ടി​ക്കു​ന്ന​ത്‌ വി​മാ​ന​ത്താ​വ​ള​​ത്തെ ത​ക​ർ​ക്കാ​നാ​ണ്.

റ​ൺ​വേ നീ​ളം വെ​ട്ടി​ക്കു​റ​ച്ച് റെ​സ നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​ത് യു​ക്തി​ര​ഹി​ത തീ​രു​മാ​ന​മാ​ണ്. വ​ലി​യ വി​മാ​നം സ​ർ​വി​സ് ന​ട​ത്താ​നാ​ണ് റെ​സ നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​ആ​വ​ശ്യ​ത്തി​നാ​യി റ​ണ്‍വേ നീ​ളം കു​റ​ച്ചാ​ൽ പി​ന്നെ വ​ലി​യ വി​മാ​നം സ​ർ​വി​സ്​ ന​ട​ത്താ​ൻ പ​റ്റി​ല്ല. പ​ക​രം റെ​സ നീ​ളം വ​ർ​ധി​പ്പി​ക്കാ​ന്‍ ബ​ദ​ൽ മാ​ർ​ഗ​മാ​യ റ​ൺ​വേ​ക്ക് പു​റ​ത്തേ​ക്ക് കോ​ൺ​ക്രീ​റ്റ് സ്ട്ര​ക്ച​ർ സ്ഥാ​പി​ച്ച് ച​തു​പ്പു​നി​ലം ഒ​രു​ക്കി​യാ​ൽ മ​തി. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് നി​ര്‍മാ​ണം ന​ട​ത്തു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​തോ​റി​റ്റി ചെ​യ​ർ​മാ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​​ണ്ടെ​ന്നും വി​ഷ​യ​ത്തി​ൽ​നി​ന്ന് പി​ന്മാ​റു​ന്ന​ത്​ വ​രെ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും എം.​കെ. രാ​ഘ​വ​ൻ എം.​പി പ​റ​ഞ്ഞു.

ക​രി​പ്പൂ​രി​‍െൻറ വി​ക​സ​നം ത​ട​യാ​നു​ള്ള നീ​ക്കം

–പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ എം.​എ​ൽ.​എ

ക​രി​പ്പൂ​​രി‍െൻറ വി​ക​സ​നം ത​ട​യി​ടാ​നു​ള്ള ലോ​ബി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. റ​ൺ​വേ നീ​ളം കു​റ​ച്ച്​ റെ​സ​യു​​ടെ നീ​ളം വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്കും. ഇ​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ എം.​പി​മാ​രു​മാ​യി സ​ഹ​ക​രി​ച്ച് ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - Karipur airport runway issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.