കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷമേഖല വിപുലീകരണത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ അവസാന ഘട്ടത്തിലെത്തി. ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 43.5 കോടി രൂപ സ്ഥലവും വീടും നഷ്ടമാകുന്നവര്‍ക്ക് അനുവദിച്ചു.
പള്ളിക്കല്‍, നെടിയിരുപ്പ് വില്ലേജുകളിലായി നിയമപ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന 10 ഭൂവുടമകൾക്കു മാത്രമാണ് ഇനി തുക നല്‍കാനുള്ളത്. ഇത് കോടതിയില്‍ കെട്ടിവെക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. വീടൊഴിയുന്നവര്‍ക്ക് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 10 ലക്ഷം രൂപ നല്കാൻ മുൻഗണന നല്‍കിയാണ് തുക വിതരണം നടന്നത്.
72.6 കോടി രൂപയാണ് ഭൂമിയേറ്റെടുക്കലിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിലവില്‍ ലഭ്യമായ 43.5 കോടി രൂപക്ക് പുറമെയുള്ള തുക അടുത്ത ദിവസംതന്നെ ലഭ്യമാകുമെന്നാണ് വിശദീകരണം. 12.506 ഏക്കറാണ് വികസനത്തിന് ഏറ്റെടുക്കുന്നത്- പള്ളിക്കല്‍ വില്ലേജില്‍നിന്ന് 5.566 ഏക്കറും നെടിയിരുപ്പില്‍നിന്ന് 6.94 ഏക്കറും. രേഖകളില്‍ കൃത്യതയില്ലാത്ത ഭൂവുടമകള്‍ക്ക് വിവരം നല്കാന് അധികസമയം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.