കൊണ്ടോട്ടി: ജോയൻറ് ആര്.ടി ഓഫിസ് ഉദ്ഘാടനം ആഗസ്റ്റ് പകുതിയോടെ നടക്കും. ഓഫിസിനായി കണ്ടെത്തിയ മുസ്ലിയാരങ്ങാടിയിലെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ ഓഫിസ് സജ്ജീകരണം രണ്ടുദിവസത്തിനകം ആരംഭിക്കും.
ഓഫിസിലെ കാബിനുകള്‍, കൗണ്ടറുകള്‍, ഫര്‍ണിച്ചറുകള്‍ ഇൻറീരിയര്‍ ഉള്‍പ്പെടെ കെട്ടിടത്തില്‍ എല്ലാവിധ സൗകര്യങ്ങളോടയുമുള്ള ഓഫിസ് സജ്ജീകരിക്കുന്നതിന് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാഡ്കോ എന്ന സ്ഥാപനത്തിനാണ് കരാര്‍.
കൊണ്ടോട്ടിയില്‍നിന്ന് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് KL 84 സീരിസിലാണ് നമ്പര്‍ നല്‍കുക. കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്ക് പുറമെ മൊറയൂര്‍, പുളിക്കല്‍, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, പള്ളിക്കല്‍, ചേലേമ്പ്ര, മുതുവല്ലൂര്‍, ചീക്കോട്, കുഴിമണ്ണ പഞ്ചായത്തുകളാണ് ഈ ജോയൻറ് ആര്.ടി ഓഫിസ് പരിധിയില്‍ വരിക.
കൊണ്ടോട്ടി ജോയൻറ് ആര്.ടി ഓഫിസിനോടൊപ്പം അനുമതി ലഭിച്ച കോന്നി ആര്.ടി ഓഫിസ് അടുത്തമാസം ആദ്യത്തില്‍ ഉദ്ഘാടനം നടക്കുന്നുണ്ട്. ഇതിനോടൊപ്പം കൊണ്ടോട്ടിയിലേതും ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം.
എന്നാല്‍, ഓഫിസ് സജ്ജമല്ലാത്തത് കാരണം ഉദ്ഘാടനം മാറ്റിെവക്കുകയായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടുണ്ട് കൊണ്ടോട്ടിയില്‍ ജോയൻറ് ആര്.ടി ഓഫിസിന് അനുമതി ലഭിച്ചിട്ട്.
ഓഫിസിനുവേണ്ട തസ്തിക നിര്‍ണയം പോലും കഴിഞ്ഞിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍, ഓഫിസിനുവേണ്ട കെട്ടിടം കെണ്ടത്താന്‍ കഴിയാത്തതുകാരണം ഓഫിസ് പ്രവര്‍ത്തനം തുടങ്ങുന്നത് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മുസ്ലിയാരങ്ങാടിയില്‍ സ്വകാര്യ കെട്ടിടം തന്നെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.