കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ല്‍ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം സ​മ​ർ​പ്പി​ച്ചു

കൊ​ണ്ടോ​ട്ടി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ജി​ല്ല​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍കു​മെ​ന്ന് മ​ന്ത്രി ആ​ര്‍. ബി​ന്ദു. കൊ​ണ്ടോ​ട്ടി ഗ​വ. കോ​ള​ജി​ല്‍ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​ഠ​നം ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളും കോ​ഴ്‌​സു​ക​ളും അ​നു​വ​ദി​ക്കു​ന്ന​തി​ന് മ​ല​ബാ​ര്‍ മേ​ഖ​ല​ക്കാ​ണ് കൂ​ടു​ത​ല്‍ പ്രാ​മു​ഖ്യം ന​ല്‍കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കോ​ള​ജി​ന് പു​തി​യ വ​നി​ത ഹോ​സ്റ്റ​ല്‍ നി​ർ​മി​ക്കാ​ൻ പ്ലാ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് അ​ഞ്ച് കോ​ടി രൂ​പ​യും അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക് ന​വീ​ക​ര​ണ​ത്തി​ന് 3.4 കോ​ടി​യും അ​നു​വ​ദി​ച്ചു. ഇ​തോ​ടൊ​പ്പം ക​ലാ​ല​യ​ത്തി​ല്‍ സ്‌​പോ​ർ​ട്‌​സ് കോം​പ്ല​ക്‌​സ് നി​ര്‍മി​ക്കു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

നാ​ലു​നി​ല​ക​ളി​ലാ​യി നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ 14 ക്ലാ​സ് മു​റി​ക​ളാ​ണു​ള്ള​ത്. സ്മാ​ര്‍ട്ട് ക്ലാ​സ് മു​റി​ക​ള്‍ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ നാ​ല് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റു​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന പ​ത്ത് ക്ലാ​സ് മു​റി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും. കെ​ട്ടി​ടം യാ​ഥാ​ർ​ഥ‍്യ​മാ​യ​തോ​ടെ കോ​ള​ജി​ല്‍ സെ​മി​പെ​ര്‍മെ​ന​ന്റാ​യി പ്ര​വ​ര്‍ത്തി​ച്ച അ​ഞ്ച് ക്ലാ​സ് മു​റി ഇ​തി​ലേ​ക്ക് മാ​റ്റും. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വി. അ​ബ്ദു​ൽ ല​ത്തീ​ഫ്, കി​റ്റ്‌​കോ ജി​ല്ല മേ​ധാ​വി പി.​എം. യൂ​സ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഇ​ള​ങ്ക​യി​ല്‍ മും​താ​സ്, മു​തു​വ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​കെ. ബാ​ബു​രാ​ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എം.​പി. ശ​രീ​ഫ, അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ര്‍ ഹാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​സ്​​ലം, എം.​പി. ര​ജീ​ഷ്, കെ.​എം. ബി​ന്ദു, വേ​ലാ​യു​ധ​ന്‍, എ​ന്‍. ഉ​ഷാ​ദേ​വി, എം.​സി. മു​ഹ​മ്മ​ദ് ഷ​രീ​ഫ്, കെ. ​ന​ജു​മു​ദ്ദീ​ന്‍ അ​ലി, കെ. ​ഇ​മ്പി​ച്ചി​മോ​തി, പി. ​ശ്രീ​ധ​ര​ന്‍, അ​ബ്ദു​ൽ മ​ജീ​ദ് നൂ​റേ​ങ്ങ​ല്‍, സു​ബ്ര​ഹ്മ​ണ്യ​ന്‍, കെ.​വി. അ​ല​വി ഹാ​ജി, അ​ബ്ദു​ല്ല​ക്കു​ട്ടി മാ​ളി​യേ​ക്ക​ല്‍, പി. ​നാ​രാ​യ​ണ​ന്‍, ഡോ. ​ആ​ബി​ദ ഫാ​റൂ​ഖി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഊന്നല്‍ നല്‍കും -മന്ത്രി

കൊണ്ടോട്ടി: തൊഴിലധിഷ്ഠിത പുതു തലമുറ കോഴ്‌സുകള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കുമെന്ന് മന്ത്രി ആര്‍. ബിന്ദു. സ്‌കില്‍ ഡെവലപ്​മെന്‍റ്​ പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിക്കും.

അസാപിന് കീഴിലുള്ള പദ്ധതികള്‍ ശാസ്ത്രീയമായി നവീകരിക്കുമെന്നും കൊണ്ടോട്ടി ഗവ. കോളജിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. തൊഴിലധിഷ്ഠിത പഠന പദ്ധതികള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ വേണ്ട ശ്രമങ്ങള്‍ വകുപ്പ് തലത്തില്‍ നടപ്പാക്കും. കലാലയങ്ങളെ തൊഴിലധിഷ്ഠിത കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നൂതന പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും വിദ്യാർഥികളില്‍നിന്ന് തന്നെ മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമകരമായ പദ്ധതികള്‍ക്കാണ് ഇനിയുള്ള ഘട്ടങ്ങളില്‍ ഊന്നല്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kondotty Govt. college new building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.