കൊണ്ടോട്ടി: കാലിക്കറ്റ് സർവകലാശാല അനുവദിച്ച അധിക സീറ്റുകൾ നേടിയെടുക്കാൻ അപേക്ഷ നൽകാത്തതിനെതിരെ കൊണ്ടോട്ടി ഗവ. കോളജിെൻറ പ്രവേശന കവാടം അടച്ച് എം.എസ്.എഫ് പ്രവർത്തകരുടെ പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചീക്കോട് വിളയിലെ സർക്കാർ കോളജിന് മുന്നിലായിരുന്നു പ്രതിഷേധം.രാവിലെ ക്ലാസുകൾ തുടങ്ങുന്നതിനു മുമ്പ് പ്രതിഷേധവുമായി പ്രവർത്തകർ എത്തുകയായിരുന്നു.
ജീവനക്കാർക്കും വിദ്യാർഥികൾക്കും കോളജിൽ പ്രവേശിക്കാനാകാത്ത സാഹചര്യത്തിൽ അരീക്കോട് സബ് ഇൻസ്പെക്ടർ പി. ബഷീറിെൻറ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ അബ്ദുല്ലത്തീഫുമായി സംഘടന നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
കോളജിലേക്ക് 44 അധിക സീറ്റുകൾ ആവശ്യപ്പെട്ട് സർവകലാശാലക്ക് പ്രിൻസിപ്പൽ അപേക്ഷ നൽകിയതായാണ് വിവരം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ടി.വി. ഇബ്രാഹീം എം.എൽ.എയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച നടക്കും.
സമരം എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.വി. ഫാഹിം അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എം. ഇസ്മായീൽ, എൻ.സി. ശരീഫ്, ആസിഫലി കൊളമ്പലം, ടി.സി. മുർഷിദ്, ഫായിസ് പുളിക്കൽ, സാലിഹ് മാങ്കടവ്, ജാബിർ പൊന്നാട്, മുബഷിർ തടപ്പറമ്പ്, നജ്മുദ്ദീൻ അടൂരപറമ്പ്, എം. റഹീബ്, ഫവാസ് പള്ളിപ്പുറായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.