കൊണ്ടോട്ടി: കൊണ്ടോട്ടി ഹോമിയോ പ്രാഥമികാരോഗ്യ കേന്ദ്രം, എം.എല്‍.എ ഓഫിസ്, പബ്ലിക് ലൈബ്രറി തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന പഴയ കൊണ്ടോട്ടി പഞ്ചായത്ത് ഓഫിസ് കെട്ടിടം തകർച്ചയുടെ വക്കിൽ. ദ്രവിച്ച നിലയിലാണ് ഈ ഇരുനില കെട്ടിടം. മഴക്കാലമായതോടെ ചോര്‍ന്നൊലിക്കുകയാണ്. കോണ്‍ക്രീറ്റ് അടര്‍ന്ന് പലയിടത്തും കമ്പികള്‍ തുരുമ്പിച്ച് പുറത്ത് കാണുന്നു. മേല്‍ക്കൂര ചോര്‍ന്ന് മഴവെള്ളം അകത്തെത്തുന്നു. ചുമരുകള്‍ നനഞ്ഞ കുതിര്‍ന്ന് അപകട ഭീഷണിയിലാണ്.
കോവിഡ് കാലത്തുപോലും നിരവധി പേരാണ് ഹോമിയോ ആശുപത്രിയിലെത്തുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുണ്ട് പഴയങ്ങാടി റോഡിലെ ഈ കൊണ്ടോട്ടി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്. കൊണ്ടോട്ടി പാണ്ടിക്കാട് പുതിയ ഓഫിസ് തുറന്നതോടെയാണ് പഴയ കെട്ടിടം ഒഴിവാക്കിയത്. സ്ഥിരം കെട്ടിടമില്ലാത്ത കൊണ്ടോട്ടി ഹോമിയോ പ്രാഥമികാരോഗ്യ കേന്ദ്രം ഇവിടെ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. കെട്ടിടത്തിെൻറ മുകള്‍നിലയിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പബ്ലിക് ലൈബ്രറിയും എം.എല്‍.എ ഓഫിസും കെട്ടിടത്തിെൻറ താഴെ നിലയിലാണ്.
എം.എല്‍.എ ഓഫിസിലേക്കും ലൈബ്രറിയിലേക്കും ദിനേന നിരവധിയാളുകളാണ് എത്തുന്നത്. കെട്ടിടത്തില്‍ പ്രാഥമിക കാര്യങ്ങള്‍ നിർവഹിക്കാന്‍ ശൗചാലയമില്ല. നേരേത്ത നഗരസഭ ഒരുക്കിയ ഷീ ടോയ്ലറ്റ് ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതിപ്പോള്‍ നോക്കുകുത്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.