കൊണ്ടോട്ടി: ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നൽകിയത് 2,62 ,473 രൂപ. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ എ.ഐ.സി ട്രസ്റ്റ് ചെയർമാൻ ശിഹാബ് പൂക്കോട്ടൂരിൽനിന്ന് മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം തുക ഏറ്റുവാങ്ങി.
സ്കൂൾ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, മാധ്യമം ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, ട്രസ്റ്റ് വൈസ് ചെയർമാൻ അബ്ദുറഹ്മാൻ കോഴിക്കോടൻ, സെക്രട്ടറി മുഹമ്മദലി ഓടക്കൽ, സ്കൂൾ മാനേജർ പി.എം. മീരാൻ അലി, വൈസ് പ്രിൻസിപ്പൽ ടി. സീനത്ത്, മോറൽ ഡയറക്ടർ അഹമ്മദ് ശരീഫ്, ട്രസ്റ്റ് അംഗങ്ങളായ അഡ്വ. ഫസലുൽ ഹഖ്, എൻജിനീയർ കുഞ്ഞഹമ്മദ് പറമ്പാടൻ, ഗഫൂർ ചേന്നര, കെ. ഖാലിദ്, എ. മുഹമ്മദലി, മാധ്യമം ഏരിയ കോഓഡിനേറ്റർ സുലൈമാൻ നീറാട്, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഇശാൽ സാബിത്, ഫാത്തിമ ഹനീൻ, ഹാദിയ ജമീല, മൻഹ മെഹ്റിൻ, ഫിയോന മറിയം, റീമ ഷൈമ, ഐസ അസ്റ, ഫാത്തിമ റാനിയ, ഹിസ സൈനബ് എന്നിവർക്കും സ്കൂൾ മെന്‍റേഴ്സ് റംസിയ, ദിർഷാദ, ചിത്ര, എം. ഇഖ്ബാൽ, അസ്ഹർ അലി എന്നിവർക്കുമുള്ള മാധ്യമത്തിന്‍റെ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.