കൊണ്ടോട്ടി: ആരോഗ്യ, ക്ഷേമ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള കൊണ്ടോട്ടി നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 39,53,40,632 രൂപ വരവും 35,36,53,350 രൂപ ചെലവും 4,16,87,282 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭ ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍ അവതരിപ്പിച്ചത്. സേവന മേഖലക്ക് 9,40,30,950 രൂപയും പശ്ചാത്തല മേഖലക്ക് 4,79,60,000 രൂപയും ഉൽപാദന മേഖലക്ക് 2,07,29,000 രൂപയും വകയിരുത്തി.
താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് അര്‍ബുദ പരിശോധന ചികിത്സ കേന്ദ്രവും പട്ടികജാതിക്കാർക്കുള്ള സൗജന്യ ചികിത്സ കേന്ദ്രവും ഒരുക്കുമെന്നതാണ് ബജറ്റ് പ്രസംഗത്തിലെ സവിശേഷ പ്രഖ്യാപനങ്ങള്‍. ഒപ്പം സ്‌പോര്‍ട്‌സ് അക്കാദമി, നഗരസഭാതല സ്റ്റേഡിയം, വാട്ടര്‍ എ.ടി.എം കൗണ്ടര്‍ തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചു. യോഗത്തില്‍ നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയും നടന്നു. സ്ഥിരം സമിതി അധ്യക്ഷരും കൗണ്‍സിലര്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ബജറ്റിലെ പ്രധാന പദ്ധതികള്‍
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ അര്‍ബുദ ചികിത്സ സംവിധാനത്തിന് 10 ലക്ഷം
താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രത്തിന് 25 ലക്ഷം
ഹൈടെക് ഹോമിയോ ആശുപത്രിക്ക് 20 ലക്ഷം
ആധുനിക അറവുശാലക്ക് 50 ലക്ഷം
ആധുനിക മത്സ്യ മാര്‍ക്കറ്റിന് ഒരു കോടി
നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാൻ 50 ലക്ഷം
നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ വാട്ടര്‍ കിയോസ്‌ക് പദ്ധതിക്ക് അഞ്ച് ലക്ഷം
നഗരസഭയിൽ സ്മാര്‍ട്ട് അംഗന്‍വാടികള്‍ ഒരുക്കാൻ 10 ലക്ഷം
അവധിക്കാലത്ത് പുതുതലമുറക്ക് കായിക പരിശീലനത്തിന് സ്‌പോര്‍ട്‌സ് അക്കാദമിയൊരുക്കാൻ ആദ്യ ഘട്ടമായി ഒരു ലക്ഷം
നഗരസഭ പരിധിയില്‍ പൊതു സ്റ്റേഡിയം ഒരുക്കാൻ ഒരു കോടി
വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രത്യേക പൊതു കളിക്കളങ്ങള്‍ ഒരുക്കാന്‍ ആദ്യ ഘട്ടത്തില്‍ 25 ലക്ഷം
ജലാശയ സംരക്ഷണ പദ്ധതിക്ക് 20 ലക്ഷം
ചെരുപ്പടിമല സൗന്ദര്യവത്കരണ പദ്ധതിക്ക് പശ്ചാത്തല സൗകര്യങ്ങളൊരുക്കാന്‍ 10 ലക്ഷം
കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണത്തിന് അഞ്ച് ലക്ഷം
എസ്.സി കോളനികളില്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കാൻ കേന്ദ്ര സര്‍ക്കാറുമായി ചേര്‍ന്ന് ജിപ്മര്‍ സർവകലാശാലയുടെ പ്രത്യേക ചികിത്സാലയം
ആരോഗ്യ സുരക്ഷക്കായി ജനകീയ പങ്കാളിത്തത്തോടെ ഓപണ്‍ ജിംനേഷ്യം
മാലിന്യ സംസ്കരണത്തിന് 25 ലക്ഷം
നഗരസഭ കെട്ടിട നവീകരണത്തിന് ഒരുകോടി
കുടിവെള്ള പദ്ധതികള്‍ക്കായി വെട്ടിപ്പൊളിച്ച നഗരസഭ റോഡുകള്‍ പുനരുദ്ധരിക്കാന്‍ 80 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.