കൊ​ണ്ടോ​ട്ടി സ​ബ് ആ​ർ.​ടി ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ​യും ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തു​ന്നു

കാത്തിരിപ്പിന് വിരാമം; കൊണ്ടോട്ടി സബ് ആർ.ടി ഓഫിസ് ഉദ്ഘാടനം 27ന്

കൊ​ണ്ടോ​ട്ടി: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കൊ​ണ്ടോ​ട്ടി​യി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ​ബ് ആ​ർ.​ടി ഓ​ഫി​സി‍െൻറ ഉ​ദ്ഘാ​ട​നം 27ന് ​രാ​വി​ലെ 9.30ന് ​ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.

കൊ​ണ്ടോ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ താ​ലൂ​ക്ക് രൂ​പ​വ​ത്കൃ​ത​മാ​യ അ​ന്ന് മു​ത​ലു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ആ​വ​ശ്യ​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന് കീ​ഴി​ൽ റീ​ജ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫി​സ്. ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി സ​ബ് ആ​ർ.​ടി ഓ​ഫി​സി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ട്. പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത് നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

പ്ര​ധാ​ന​മാ​യും ഓ​ഫി​സി​ന് അ​നു​യോ​ജ്യ​മാ​യ കെ​ട്ടി​ടം ല​ഭി​ക്കാ​ത്ത​താ​യി​രു​ന്നു പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ഇ​തി​നി​ടെ ലോ​ക്ഡൗ​​ൺ വ​ന്ന​തും ബു​ദ്ധി​മു​ട്ടി​ലാ​ക്കി. നാ​ലു​മാ​സം മു​മ്പാ​ണ് മു​സ്‌​ലി​യാ​ര​ങ്ങാ​ടി​യി​ൽ സ്വ​കാ​ര്യ കെ​ട്ടി​ടം ക​ണ്ട​ത്തി​യ​ത്.

ഇ​തി​നി​ടെ കെ​ട്ടി​ട​ത്തി​ലെ ഓ​ഫി​സ് ക്ര​മീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​ര​ണം വൈ​കി​യ​ത് ഉ​ദ്ഘാ​ട​നം നീ​ണ്ടു. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി മു​ഖ്യാ​തി​ഥി​യാ​വും.

കെ.​എ​ൽ. 84, ഇ​നി​മു​ത​ൽ കൊ​ണ്ടോ​ട്ടി

കൊ​ണ്ടോ​ട്ടി: കെ.​എ​ൽ. 84 ര​ജി​സ്ട്രേ​ഷ​ൻ സീ​രീ​സി​ലാ​ണ് കൊ​ണ്ടോ​ട്ടി​യി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കു​ക. ഓ​ഫി​സ്​ പ​രി​ധി​യി​ൽ മൊ​റ​യൂ​ർ, നെ​ടി​യി​രു​പ്പ്, കൊ​ണ്ടോ​ട്ടി, പു​ളി​ക്ക​ൽ, പ​ള്ളി​ക്ക​ൽ, ചേ​ലേ​മ്പ്ര, ചെ​റു​കാ​വ്, വാ​ഴ​യൂ​ർ, വാ​ഴ​ക്കാ​ട്, ചീ​ക്കോ​ട്, മു​തു​വ​ല്ലൂ​ർ, കു​ഴി​മ​ണ്ണ, അ​രീ​ക്കോ​ട്, വെ​റ്റി​ല​പ്പാ​റ, കീ​ഴു​പ​റ​മ്പ്, ഊ​ർ​ങ്ങാ​ട്ടി​രി എ​ന്നീ വി​ല്ലേ​ജു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ഫി​റ്റ്ന​സ് തു​ട​ങ്ങി എ​ല്ലാ​സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കും. ജോ.​ആ​ർ.​ടി ഓ​ഫി​സ​ർ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ, ര​ണ്ട് അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ, സൂ​പ്ര​ണ്ട്, മൂ​ന്നു ക്ല​ർ​ക്ക് തു​ട​ങ്ങി​യ ത​സ്തി​ക​ക​ളാ​ണ് ഓ​ഫി​സി​ൽ സൃ​ഷ്​​ടി​ച്ചി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തി​നോ​ട​കം നി​യ​മി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - kondotty sub RTO inaguration october 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.