കൊണ്ടോട്ടി: കൊണ്ടോട്ടി താലൂക്ക് ഇനിമുതല്‍ പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനല്‍ ഓഫിസിന് കീഴില്‍ പ്രവര്‍ത്തിക്കും. ഇതുവരെ തിരൂര്‍ റവന്യൂ ഡിവിഷെൻറ കീഴിലാണ് താലൂക്ക്് പ്രവര്‍ത്തിച്ചിരുന്നത്. പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചുവേണം കിലോമീറ്ററുകള്‍ ദൂരമുള്ള തിരൂരിലെത്താന്‍. തിരൂര്‍ വലിയ റവന്യൂ ഡിവിഷന് ആയതിനാൽ റവന്യൂ ഡിവിഷെൻറ ജോലിഭാരം കുറക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമീഷണര്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.
കൊണ്ടോട്ടി താലൂക്കിനെ പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനല്‍ ഓഫിസിന് കിഴില്‍ കൊണ്ടുവരണമെന്ന് വികസനസമിതിയും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കൊണ്ടോട്ടി താലൂക്കിനെ തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫിസിെൻറ പരിധിയില്‍നിന്ന് പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനല്‍ ഓഫിസിെൻറ പിരിധിയിലാക്കിയത്. പള്ളിക്കല്‍, ചേലേമ്പ്ര, ചീക്കോട്, വാഴക്കാട്, വാഴയൂര്‍, ചെറുകാവ്, കുഴിമണ്ണ, മുതുവല്ലൂര്‍, പുളിക്കല്‍, മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി തുടങ്ങിയ വില്ലേജുകളാണ് കൊണ്ടോട്ടി താലൂക്ക് പരിധിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.