കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയിൽ സമ്പൂർണ മാലിന്യമുക്തി പദ്ധതിക്ക് തുടക്കമായി. അജൈവ മാലിന്യം ഹരിതകർമ സേനാംഗങ്ങൾ വീടുകളിലെത്തി ശേഖരിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. നഗരസഭയിലെ 9, 10, 11, 32, 35, 37 ഡിവിഷനുകളിലെ 2230ലധികം വീടുകളിൽനിന്നും 1500ലധികം സ്ഥാപനങ്ങളിൽനിന്നുമുള്ള അജൈവ മാലിന്യം ഹരിതകർമ സേനാംഗങ്ങൾ മുഖേനയുള്ള വാതിൽപടി ശേഖരണത്തിെൻറ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ നടന്നു.
കൊണ്ടോട്ടി തൈതോട്ടത്ത് നടന്ന ചടങ്ങിൽ കെ.ടി. റഹ്മാൻ തങ്ങൾ, കെ.ടി. നസ്റുദ്ദീൻ തങ്ങൾ എന്ന വല്യണ്ണി തങ്ങൾ എന്നിവരിൽനിന്ന് ഖരമാലിന്യവും യൂസർ ഫീയും കൈപ്പറ്റി മുനിസിപ്പൽ ചെയർപേഴ്സൻ സി.ടി. ഫാത്തിമത്ത് സുഹ്റ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റിയിലെ മുഴുവൻ വിടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഈ സാമ്പത്തിക വർഷം തന്നെ അജൈവ മാലിന്യത്തിെൻറ വാതിൽപടി ശേഖരണമെന്ന ലക്ഷ്യം പൂർത്തീകരിക്കുമെന്നും ഇതിനായി സ്ഥിരം എം.സി.എഫിെൻറ നിർമാണം ഉടൻ പൂർത്തീകരിക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു.
ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ അബീന അൻവർ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ അഷ്റഫ് മാടാൻ, സി. മിനിമോൾ, കൗൺസിലർമാരായ കോട്ട ശിഹാബ്, കെ. സാലിഹ്, ഷാഹിദ, കെ.പി. ഫിറോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷാജി മുസ്തഫ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ പി. ശിവൻ, ഹരിത കേരള മിഷൻ റിസോഴ്സ്പേഴ്സൻ കെ.പി. കൃഷ്ണദാസ്, മുനിസിപ്പൽ സെക്രട്ടറി ടി. അനുപമ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.