കൊണ്ടോട്ടി: ദാഹജല ക്ഷാമം രൂക്ഷമായ കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങി മൂച്ചിക്കുണ്ട് കോളനിവാസികള്‍. ആറ് പതിറ്റാണ്ടായി ശുദ്ധജലം ലഭിക്കാത്ത മൂച്ചിക്കുണ്ട് പട്ടികജാതി കോളനിവാസികള്‍ ദാഹജല പ്രശ്നത്തിന് പരിഹാരമില്ലെങ്കില്‍ വോട്ട് ബഹിഷ്കരിക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടികജാതി കോളനിവാസികളാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുന്നത്.
നെടിയിരുപ്പ് കോളനിയുടെ പ്രത്യേക മലമ്പ്രദേശമായ മൂച്ചിക്കുണ്ട് കോളനിയില്‍ ജലക്ഷാമം അതിരൂക്ഷമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ കുടിവെള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി മേഖലയിലേക്ക് വെള്ളമെത്തിക്കുമെന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനം ജലരേഖയായതോടെയാണ് ബാലറ്റ് ബഹിഷ്കരിക്കാനുള്ള തീരുമാനം. ഡാനിഡ കുടിവെള്ള പദ്ധതി, ലോക ബാങ്ക് പദ്ധതി, ചീക്കോട് പദ്ധതി, ചെര്ളകുണ്ട് പദ്ധതി, ജലനിധി, ജലധാര തുടങ്ങിയ പദ്ധതികള്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയെങ്കിലും മൂച്ചിക്കുണ്ടില്‍ വെള്ളമെത്തിയിരുന്നില്ല.
കോളനിവാസികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ വിവിധ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഷിജു, ലക്ഷ്മണന്, അയ്യപ്പന്, ശ്രീജിത്ത്, സനില്‍ എന്നിവരുടെ നേതൃത്വത്തില്‍ സമര കമ്മിറ്റിക്ക് രൂപം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.