കൊണ്ടോട്ടി: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ 'മാധ്യമം' തുടക്കം കുറിച്ച 'ഹെൽത്ത് കെയർ' പദ്ധതിയിലേക്ക് കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച തുക കൈമാറി. 2,08,605 രൂപയാണ് സമാഹരിച്ചത്. എ.ഐ.സി ട്രസ്റ്റ് ചെയർമാൻ ടി. ആരിഫലി, സ്കൂൾ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി എന്നിവരിൽനിന്ന് 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ് ചെക്ക് ഏറ്റുവാങ്ങി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.ഐ.സി ട്രസ്റ്റ് എക്സിക്യൂട്ടീവ് ചെയർമാൻ പി.എം. മീരാൻ അലി, സ്കൂൾ മാനേജർ അഡ്വ. ഫസലുൽ ഹഖ്, ട്രസ്റ്റ് സെക്രട്ടറി ഖാലിദ് കുന്നമ്പള്ളി, 'മാധ്യമം' ചീഫ് റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ, ട്രസ്റ്റ് മെംബർമാരായ പി.കെ. അബ്ദുൽ ഗഫൂർ, എൻ.സി. അബൂബക്കർ, സ്കൂൾ മോറൽ ഡയറക്ടർ കെ. അഹമ്മദ് ശരീഫ്, അലുമ്നി പ്രതിനിധികളായ അജ്‌മൽ ആനത്താൻ, അയിഷാബി, ഹെഡ് മിസ്ട്രസുമാരായ ടി. ഉഷ, കെ. സബിത, 'മാധ്യമം' ഏരിയ കോ ഓഡിനേറ്റർ സുലൈമാൻ നീറാട്, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു. കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഇൽഹാം, സോയ ജരീർ, വി.ടി. ഇസ്മായിൽ, ഹാദി മുഹമ്മദ് എന്നിവർക്കും ക്ലാസ് മെന്‍റർമാരായ പി.കെ. സുലൈഖ, ഇക്ബാൽ മുള്ളുങ്ങൽ, മുഹമ്മദ് റഈസ്, സുമിന എന്നിവർക്കുമുള്ള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. ആയിഷ അമൽ പ്രാർഥന നടത്തി. സ്കൂൾ ലീഡർ മുഹമ്മദ് കെൻസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.