കൊണ്ടോട്ടി: സ്വാതന്ത്ര്യസമര ഭാഗമായ മലബാര്‍ കലാപത്തിന്റെ മതേതരവായനക്ക് നേതൃത്വം നല്കിയ കവിയായിരുന്നു കമ്പളത്ത് ഗോവിന്ദന് നായരെന്ന് ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ. മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമിയുടെ ദശവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കമ്പളത്ത് ഗോവിന്ദന് നായര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് അനുകൂല വ്യാഖ്യാനങ്ങളാല്‍ മാപ്പിളമാര്‍ നടത്തിയ കലാപത്തെ വര്‍ഗീയ ലഹളയായി ചിത്രീകരിക്കുന്നതിനിടെയായിരുന്നു കമ്പളത്തിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.
കമ്പളത്തിന്റെ 40ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ രചനാമത്സര വിജയികളായ സുബൈര്‍ പടപ്പിലിന് രണഗീതം പുരസ്കാരം കെ.ടി. ജലീല്‍ സമ്മാനിച്ചു. പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് അര്‍ഹരായ നിബിന് കള്ളിക്കാട്, ഇ. ഉമ്മുകുല്‍സു എന്നിവര്‍ക്കും ഉപഹാരം നല്കി. ഗായകനും ഹാര്‍മോണിയം കലാകാരനുമായ എന്‍.വി. തുറക്കലിനെ ആദരിച്ചു. മലബാര്‍ കലാപം ഫോട്ടോ ഗാലറിക്ക് ‘കമ്പളത്ത് സ്മാരക ഫോട്ടോ ഗാലറി’ എന്ന് ടി.കെ. ഹംസ നാമകരണം ചെയ്തു. ഡോ. പി.പി. അബ്ദുല്‍ റസാഖ് പ്രഭാഷണം നടത്തി. അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി അധ്യക്ഷത വഹിച്ചു. ബഷീര്‍ ചുങ്കത്തറ, പ്രമോദ് ദാസ്, പുലിക്കോട്ടില്‍ ഹൈദരാലി, ബാലകൃഷ്ണന് ഒളവട്ടൂര്‍, കമ്പളത്തിന്റെ മകള്‍ ബാലാമണി, പേരമകന് വിജയകുമാര്‍, ഒ.പി. മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.