യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസ്​: യുവാവ് പിടിയിൽ

പൂക്കോട്ടുംപാടം: യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. കരുളായി ചെട്ടിയിൽ കരിന്താർ സ്വദേശി വെട്ടൻ ഹബീബ് റഹ്മാനെയാണ് (23) പൂക്കോട്ടുംപാടം സ്​റ്റേഷൻ ഓഫിസർ വിഷ്ണുവി​െൻറ നിർദേശ പ്രകാരം എസ്.ഐ രാജേഷ് അയോടൻ അറസ്​റ്റ്​ ചെയ്തത്.  

യുവതിയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഉപദ്രവിക്കാൻ ശ്രമിക്കുകയും നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. രണ്ട്​ മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. മുമ്പ്​ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു ഹബീബ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.