കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 'ഉന്നതി' പദ്ധതിക്ക് തുടക്കം. കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച കഴിഞ്ഞിട്ടും ശാരീരിക വിഷമതകള്‍ അനുഭവിക്കുന്ന കോവിഡ് മുക്തര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറപ്പിസ്റ്റിെൻറ മേല്‍നോട്ടത്തില്‍ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിർദേശിക്കുന്ന പദ്ധതിയാണിത്. കേരള അസോസിയേഷന് ഫോര്‍ ഫിസിയോതെറപ്പിസ്റ്റ്സ് കോ ഓഡിനേഷന്‍ (കെ.എ.പി.സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പി. ഷെജിനി ഉണ്ണി അധ്യക്ഷത വഹിച്ചു. കെ.എ.പി.സി എക്സിക്യൂട്ടീവ് അംഗം ജലീല്‍, കെ.എ.പി.സി അംഗങ്ങളായ ദീപ, ഹസീബ്, മുനവ്വര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. അബ്ദുറഹ്മാന്, സ്ഥിരം സമിതി അധ്യക്ഷരായ വി.പി. അബ്ദുശുക്കൂര്, മുഹ്സില ശഹീദ്, കെ.ടി. റസീന, അംഗങ്ങളായ അഡ്വ. മുജീബ് റഹ്മാന്, ഷീജ പാപ്പാടന്‍, സെക്രട്ടറി എന്‍. സുരേന്ദ്രന്, ജി.ഇ.ഒ എം.പി. രാജേഷ്, ഷഫീഖ്, റസാഖ് എന്നിവര്‍ സംബന്ധിച്ചു. കോവിഡ് മുക്തി നേടി രണ്ടാഴ്ച കഴിഞ്ഞിട്ടും ക്ഷീണം, ശ്വാസ സംബന്ധമായ പ്രയാസങ്ങൾ, ബാലന്‍സ് നഷ്ടപ്പെടൽ, തലകറക്കം, ചുമ, സന്ധി/പേശി വേദന, പക്ഷാഘാതം, പോളിന്യൂറിറ്റിസ് എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് 9746770744, 8129021135 നമ്പറുകളില്‍ ബന്ധപ്പെടാം.
മഞ്ചേരി: നഗരസഭയിൽ 'ഉന്നതി' പദ്ധതി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ്, സ്ഥിരം സമിതി ചെയർപേഴ്സൻ സി. സക്കീന, കെ.എ.പി.സി എക്സിക്യൂട്ടീവ് അംഗം അജയരാഘവൻ, ദിവ്യ എന്നിവർ സംബന്ധിച്ചു. ക്ഷീണം, ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ, ബാലന്‍സ് നഷ്ടപ്പെടൽ, തലകറക്കം, ചുമ, സന്ധി/പേശി വേദന, പക്ഷാഘാതം, പോളിന്യൂറിറ്റിസ് എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഉന്നതിയുടെ സേവനത്തിന് ബന്ധപ്പെടാം. ഫോൺ: 9746770744, 8129021135.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.