കൊണ്ടോട്ടി: ബിഹാര്‍ സ്വദേശിയായ രാജേഷ് മാഞ്ചി (36) ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നു മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.കെ. സമദിനെ നിയമിച്ചു. കേസില്‍ കുറ്റപത്രം നല്കി വിചാരണ ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. മേയ് 13ന് അര്‍ധരാത്രിയുണ്ടായ സംഭവത്തില്‍ ഒമ്പത് പ്രതികളാണുള്ളത്. കൊലക്കുറ്റവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കിഴിശ്ശേരി ഒന്നാം മൈലില്‍ രാജേഷ് മാഞ്ചിയെ വടികള്‍, പട്ടികക്കഷ്ണങ്ങള്‍, പ്ലാസ്റ്റിക് പൈപ്പ് എന്നിവയുപയോഗിച്ചു രണ്ടു മണിക്കൂറോളം മർദിക്കുകയായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അടുത്ത ദിവസംതന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു. നാട്ടുകാരും സമീപ സ്വദേശികളുമായ വരുവള്ളി പിലാക്കല്‍ മുഹമ്മദ് അഫ്സല്, വരുവള്ളി പിലാക്കല്‍ ഫാസില്‍, വരുവള്ളി പിലാക്കല്‍ ഷറഫുദ്ദീന്, തേര്‍ത്തൊടി മെഹബൂബ്, തേവര്‍ത്തൊടി അബ്ദുസ്സമദ്, പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍. ചെവിട്ടാണിപ്പറമ്പ് ഹബീബ്, പാലത്തിങ്ങല്‍ അയ്യൂബ്, പാട്ടുകാരന് സൈനുല്‍ ആബിദ് എന്നിവരാണ് പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.