കൊണ്ടോട്ടി: നഗരത്തിൽ മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങളും മോഷണ ശ്രമങ്ങളും ആവര്‍ത്തിക്കുന്നു. ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തെ മൊബൈല്‍ ഫോണ്‍ വില്പനയും സർവിസും നടത്തുന്ന കേന്ദ്രം കുത്തിത്തുറന്ന് കഴിഞ്ഞ ദിവസം രാത്രി ഒരു ഫോണ്‍ അപഹരിച്ചു.
സമീപത്തെ മറ്റൊരു സ്ഥാപനത്തിലും മോഷണ ശ്രമമുണ്ടായി. സ്ഥാപനയുടമകളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ വില്പനയും സർവിസും നടത്തുന്ന നിരവധി സ്ഥാപനങ്ങളാണ് ബസ് സ്റ്റാന്‍ഡിനു പിറകിൽ പ്രവര്‍ത്തിക്കുന്നത്.
ഇവിടെ മോഷണ ശ്രമം പതിവാണെന്ന് വ്യാപാരികള്‍ പറയുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.