കൊണ്ടോട്ടി: ബൈപാസിലെ ലൈറ്റുകൾ മിക്കതും കണ്ണടഞ്ഞതിനാൽ നഗരം ഇരുട്ടിൽ. ബൈപാസ് റോഡിലെ മിക്ക ലൈറ്റുകളും പ്രവർത്തിക്കുന്നില്ല.
കുറുപ്പത്ത് മുതൽ 17വരെ പലയിടങ്ങളും കൂരിരുട്ടാണ്. ബസ്സ്റ്റാൻഡ് പരിസരത്തെ ലൈറ്റ് പോലും പ്രവർത്തിക്കുന്നില്ല. കണ്ടെയിൻമെൻറ് സോണിലായതിനാൽ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ അവരുടെ ലൈറ്റുകളെല്ലാം ഓഫ് ചെയ്തതും നഗരത്തെ ഇരുട്ടിലാക്കി. അതേസമയം, തകരാറിലായിട്ടാണ് ബൈപാസിലെ ലൈറ്റുകൾ കത്താത്തതെങ്കിൽ കണ്ടെയിൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ ഇളവുവന്നാൽ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുറുപ്പത്ത് ജങ്ഷൻ മുതൽ 17വരെ ബൈപാസിലെ മുഴുവൻ പോസ്റ്റുകളിലും ഉയർന്ന വാട്സുള്ള എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബൈപാസിൽ ഉടനീളം മീഡിയനിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ലൈറ്റ് വെക്കുന്നുണ്ടെന്നും കൊണ്ടോട്ടിയിലെ നിയന്ത്രണങ്ങളിൽ ഇളവുവന്നാൽ ഒരാഴ്ചക്കകം പണിതുടങ്ങുമെന്ന് എം.എൽ.എ ഓഫിസിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.