കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒമാനി പൗരന്റെയും രോഗിയായ ഭാര്യയുടെയും യാത്ര തടസ്സപ്പെടുത്തിയതായി പരാതി. കരിപ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടാക്സി ലോബിക്കെതിരായാണ് പരാതി നൽകിയത്. വ്യാഴാഴ്ച രാവിലെ 8.30ന് ഒമാനില്‍നിന്ന് കോഴിക്കോട്ടെ മേയ്ത്ര ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുടുംബത്തെ ആശുപത്രിയില്‍ നിന്നെത്തിച്ച ആംബുലന്‍സില്‍ കയറ്റാന്‍ അനുവദിക്കാതെ തടഞ്ഞു.
ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഒമാന്‍ സ്വദേശിയായ സാലിഹ് ഫായിസ് അല്‍ റവാഹിനും രോഗിയായ ഭാര്യക്കുമാണ് ദുരനുഭവം. ആംബുലന്‍സില്‍ രോഗിയെ കയറ്റുന്നതിനിടെയാണ് ടാക്സി ജീവനക്കാര്‍ എന്നപേരില്‍ ഒരുസംഘം രോഗിയുടെ യാത്ര മുടക്കിയത്.
ആശുപത്രി ജീവനക്കാരും വാഹനം തടയാനെത്തിയവരുമായി വാക്കേറ്റം തുടരുന്നതിനിടെ പൊലീസ് ഇടപെട്ടാണ് രോഗിയെ കൊണ്ടുപോകാന്‍ സാഹചര്യമൊരുക്കിയത്. ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലും കൊണ്ടോട്ടി ഡിവൈ.എസ്.പി, ജില്ല പൊലീസ് മേധാവി, വിമാനത്താവള അതോറിറ്റി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ടൂറിസം മന്ത്രി എന്നിവര്‍ക്ക് പരാതി നല്കി. കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.