എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ

കൊണ്ടോട്ടി: ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിൽപനക്കായി കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശികൾ പിടിയിൽ. പാലക്കാട് തെങ്കര കളത്തിൽ തൊടി കാസീം (60), പാലക്കാട് താവളം പാലൂർ കോളനി രാജൻ (28) എന്നിവരെയാണ് കൊണ്ടോട്ടി ബസ് സ്​റ്റാൻഡ്​ പരിസരത്തുനിന്ന് കൊണ്ടോട്ടി പൊലീസും ജില്ല ആൻറിനാർക്കോട്ടിക്ക് സ്​ക്വാഡും ചേർന്ന് പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മൊത്ത വിതരണക്കാരാന്ന് പിടിയിലായവർ.

തമിഴ്നാട് കമ്പം, തേനി ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ എത്തിക്കുന്ന കഞ്ചാവ് താവളം ഭാഗത്തെ രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് പിന്നീട് ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് പതിവ്. മലപ്പുറം ഡിവൈ.എസ്.പി ഹരിദാസ്, നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നിർദേശപ്രകാരം കൊണ്ടോട്ടി ഇൻസ്​പെക്​ടർ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്​ദുൽ അസീസ്, സത്യനാഥൻ. മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, സുബൈർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.