കരിപ്പൂരിൽ സ്വര്‍ണവുമായി യാത്രക്കാർ പിടിയില്‍

കൊണ്ടോട്ടി: അനധികൃതമായി കടത്തിയ സ്വര്‍ണവുമായി യുവാവ് പൊലീസിന്‍റെ പിടിയിലായി. കോഴിക്കോട് പൂനൂര്‍ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 979 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തു. നാല് ലക്ഷത്തിലധികം രൂപ വിലമതിക്കും. റിയാദില്‍നിന്നെത്തിയ ഹാരിസ് കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ മിശ്രിത രൂപത്തിലുള്ള സ്വർണ കാപ്‌സ്യൂളുകള്‍ ശരീരത്തിനകത്ത് കണ്ടെത്തി. ഇയാളെ എയര്‍ കസ്റ്റംസിന് കൈമാറും.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് 808 ഗ്രാം സ്വർണമിശ്രിതം പിടികൂടി. കോഴിക്കോട് കൊടുവള്ളി വട്ടപ്പൊയിൽ സ്വദേശി ഉസ്മാനിൽനിന്നാണ് (29) സ്വർണം കണ്ടെടുത്തത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഇയാൾ ബഹ്റൈനിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.

Tags:    
News Summary - Passengers caught with gold in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.