കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് റോഡിലെ പ്രധാന നഗരവും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകേന്ദ്രവുമായ കൊണ്ടോട്ടിയില്‍ ഗതാഗത കുരുക്കഴിക്കാന്‍ തയാറാക്കിയ പരിഷ്കാര രീതി ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ പാതയുള്‍പ്പെടെ പ്രധാന റോഡുകളുടെ തകര്‍ച്ചയും ഗതാഗതക്കുരുക്കും രൂക്ഷമായതോടെയാണ് ഏറെ കാലമായി പ്രഖ്യാപിച്ച പദ്ധതി നവംബര്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാക്കുന്നതെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എയും നഗരസഭ അധികൃതരും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പഴയങ്ങാടി റോഡുകൂടി പ്രയോജനപ്പെടുത്തി വണ്‍വേ യാത്രസംവിധാനത്തിനാണ് പുതിയ രീതിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്കുപോകുന്ന ബസുകളുൾപ്പെടെയുള്ള വലിയ വാഹനങ്ങള്‍ പതിനേഴാം മൈലില്‍നിന്ന് പഴയങ്ങാടി റോഡ് വഴി തിരിച്ചുവിടും. മലപ്പുറം, മഞ്ചേരി ഭാഗങ്ങളില്‍ നിന്നുവരുന്ന വലിയ വാഹനങ്ങള്‍ മാത്രമാണ് ബൈപാസ് വഴി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് സർവിസ് നടത്തുക. ചെറിയ ബസുകളുടെ സർവിസ് നിലവിലെ രീതിയില്‍ നിലനിർത്തും. അവശ്യം വേണ്ട മാറ്റങ്ങള്‍ പിന്നീട് തീരുമാനിക്കും.
ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി ഓട്ടോ പാര്‍ക്കിങ്, സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് തുടങ്ങിയ കാര്യങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. നഗരസഭയുമായി ചേര്‍ന്നാണ് അനധികൃത പാര്‍ക്കിങ് തടയാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം നഗരത്തിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കും. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടില്ലാത്ത ഭാഗങ്ങളും പാര്‍ക്കിങ് ഏരിയയും പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സൂചന ബോര്‍ഡുകൾ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുമായി ചേർന്ന് സ്ഥാപിക്കും.
ടി.വി. ഇബ്രാഹീം എം.എല്‍.എ, നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി, ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ മുഹ് യുദ്ദീന്‍ അലി, അഷ്റഫ് മടാന്‍, സി. മിനിമോള്‍, അബീന പുതിയറക്കല്‍, റംല കൊടവണ്ടി, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ റഫീഖ് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.