വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്നുപേരെ പൊലീസ് സംഘം പിടികൂടി. ബഹ്റൈനില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് (47), ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരാണ് അറസ്റ്റിലായത്.

മിശ്രിതരൂപത്തിലുള്ള സ്വർണം മൂന്ന് കാപ്സ്യൂളുകളായി ശരീരത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു റഷീദിന്റെ ശ്രമം. കസ്റ്റംസ് പരിശോധന അതിജീവിച്ച് ടെർമിനലിന് പുറത്തുകടന്ന് കൂട്ടാളികൾക്കൊപ്പം പോകുന്നതിനിടെ സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്, വാഹനം ഉൾപ്പെടെ സീറോ പോയന്റിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാതിരുന്ന സംഘത്തെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിലാണ് കാപ്സ്യൂൾ രൂപത്തിലുള്ള സ്വർണമിശ്രിതം കണ്ടെടുത്തത്. 

Tags:    
News Summary - Police seized gold worth 41 lakh which was trying to be smuggled through the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.